ഭക്ഷണം കഴിച്ചതിനുശേഷം ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ; ഭക്ഷണത്തിൽ സോപ്പ് ലായനി കലർത്തിയെതെന്ന് കണ്ടെത്തൽ; അന്വേഷണം ചെന്നെത്തിയത് സ്ഥാപനത്തിലെ താമസക്കാരായ പോക്സോ കേസിലെ പ്രതികളായ കുട്ടികളിൽ; സംഭവം കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷണം കഴിച്ചതിനുശേഷം ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ. ആശുപത്രിയിലെത്തിച്ചപ്പോൾ ഭക്ഷണത്തിൽ സോപ്പ് ലായനി കലർത്തിയെതെന്ന് കണ്ടെത്തൽ. അന്വേഷണം ചെന്നെത്തിയത് സ്ഥാപനത്തിലെ താമസക്കാരായ പോക്സോ കേസിലെ പ്രതികളായ കുട്ടികളിൽ.
ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
പോക്സോ കേസിലെ പ്രതികളായ കുട്ടികള്‍ താമസിക്കുന്ന സ്ഥാപനത്തിലെ മൂന്നു വനിത ജീവനക്കാരെ ശാരിരീക ബുദ്ധിമുട്ടുകളെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിലാണു കുട്ടികള്‍ ഇവര്‍ക്കു ഭക്ഷണത്തില്‍ സോപ്പ് ലായനി കലര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നു പോലീസ് പറഞ്ഞു.