ജി-20 ഉച്ചകോടി; കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സ്‌ സംഘടിപ്പിച്ചു

ജി-20 ഉച്ചകോടി; കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സ്‌ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുമരകത്ത് വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് ഉച്ചക്ക് കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ വച്ച് “Soft skill & security related matters dealing with foreign delegates” എന്ന വിഷയത്തെ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികളെ വരവേൽക്കുന്നതിനായി പോലീസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപ്പറേറ്റ് ട്രെയിനർ ആൻഡ് സോഫ്റ്റ് സ്കിൽ കോച്ച് ആയ ചെറിയാൻ വർഗീസ് ആണ് ക്ലാസ് നയിച്ചത്. ജി-20 ഡ്യൂട്ടിയ്ക്കായി പ്രത്യേകം നിയോഗിച്ച മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരാന് ക്ലാസിൽ പങ്കെടുത്തത്.

ഈ മാസം 30 മുതൽ നടക്കുന്ന ജി-20 സമ്മേളനത്തില്‍ 20 രാജ്യങ്ങളിൽ നിന്നുമായി ഇരുന്നൂറിൽ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.