വികസനത്തിന്‍റെ വാതില്‍ തുറന്ന് ജി- 20 ഉച്ചകോടി; ടൂറിസം രംഗത്ത്  ആഗോള ബ്രാന്‍ഡായി കുമരകം; കേരളവും കേരളത്തിന്‍റെ ഗ്രാമീണ സൗന്ദര്യവും ലോകത്തെ അറിയിക്കാനുള്ള അവസരം ഫലപ്രദമാക്കി കുമരകംകാരും…. !

വികസനത്തിന്‍റെ വാതില്‍ തുറന്ന് ജി- 20 ഉച്ചകോടി; ടൂറിസം രംഗത്ത് ആഗോള ബ്രാന്‍ഡായി കുമരകം; കേരളവും കേരളത്തിന്‍റെ ഗ്രാമീണ സൗന്ദര്യവും ലോകത്തെ അറിയിക്കാനുള്ള അവസരം ഫലപ്രദമാക്കി കുമരകംകാരും…. !

സ്വന്തം ലേഖിക

കോട്ടയം: ജി- 20 ഷെര്‍പ്പ മീറ്റിംഗിന്‍റെ സമാപനത്തോടെ ടൂറിസം രംഗത്ത് കുമരകം ആഗോള ബ്രാന്‍ഡായി മാറും.

ജി-20 രാജ്യങ്ങളുടെ പ്രതിനിധികള്‍ നാലു നാള്‍ കുമരകത്തു താമസിച്ചു നടത്തിയ ചര്‍ച്ചകളില്‍ ഒതുങ്ങുന്നതല്ല മറിച്ച്‌ കുമരകത്തിന്‍റെ ടൂറിസം വികസനത്തിന്‍റെ വാതില്‍ തുറന്നിടുക കൂടിയായിരുന്നു സമ്മേളനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായല്‍ കാറ്റും ഹൗസ് ബോട്ട് യാത്രയും കരിമീന്‍ രുചിയും തൂശനിലയിലെ ഓണസദ്യയും ഓണക്കളികളും ഊഞ്ഞാലാട്ടവും തൃശൂര്‍ പൂരവുമൊക്കെയായി കേരളവും കേരളത്തിന്‍റെ ഗ്രാമീണ സൗന്ദര്യവും ലോകത്തെ അറിയിക്കാനുള്ള അവസരമായിരുന്നു കുമരകത്ത്.

ഇപ്പോഴും ചെറു ഗ്രാമമായ കുമരകത്തിന്‍റെ സൗകര്യങ്ങളും സൗന്ദര്യവും വിദേശ പ്രതിനിധികളുടെ മനസില്‍ ഇടംപിടിച്ചുവെന്ന് ഉറപ്പ്. ചെറിയൊരു സ്ഥലത്ത് ഇത്രത്തോളം റിസോര്‍ട്ടുകളും ഗുണമേന്മയുള്ള താമസ സ്ഥലങ്ങളും ഭക്ഷണവുമൊന്നും രാജ്യത്തു മറ്റൊരിടത്തും ഇല്ലെന്നു കുമരകത്തിനു കാട്ടിക്കൊടുക്കാനായി.

ലോകരാജ്യങ്ങളിലെ വിവിഐപികള്‍ ഇതൊക്കെ നേരിട്ട് കണ്ടാസ്വദിച്ചതിനാല്‍ അവരൊക്കെ അവരുടെ രാജ്യങ്ങളിലെത്തി കുമരകത്തിന്‍റെ പ്രചാരകരാകുമെന്ന് ഉറപ്പാണ്.

മുന്‍ ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് ഇന്ത്യയുടെ ഷെര്‍പ്പയായതും ഗുണകരമാവും. ലോക രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായ ഷെര്‍പ്പകളാണു സമ്മേളനത്തിനെത്തിയത്. ഈ മുഴുവന്‍ രാജ്യങ്ങളിലെയും പത്രങ്ങളിലും ചാനലുകളിലും സമ്മേളനം റിപ്പോര്‍ട്ട് ചെയ്തു.

അതില്‍ ആദ്യം വരുന്നത് ഇതെവിടെ നടന്നു എന്ന ചോദ്യമാണ്. ഇത് കുമരകത്തെ ടൂറിസത്തിന്‍റെ സാധ്യതകളെ ഉണര്‍ത്തും.