കുമരകത്ത് കെട്ടിടം തകർന്നു വീണു: 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു: ഇന്നു രാവിലെയാണ് കെട്ടിടം തകർന്നത്

കുമരകത്ത് കെട്ടിടം തകർന്നു വീണു: 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു: ഇന്നു രാവിലെയാണ് കെട്ടിടം തകർന്നത്

 

സ്വന്തം ലേഖകൻ
കുമരകം : നിർമ്മാണം നടക്കുന്ന കോണത്താറ്റ് പാലത്തിന് സമീപം ആശുപത്രി റോഡരികിലെ കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 10.50 ന് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു റോഡിലെക്ക് വീഴുകയായിരുന്നു. വൃദ്ധ അടക്കം മൂന്നു പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബാക്കി ഭാഗവും ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പാലം പണി നടക്കുന്നതിനാൽ ചേർത്തല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡിൽ നടന്ന അപകടം വാഹന ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കായിപ്പുറം തമ്പാച്ചൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടം തകർന്ന സമയത്ത് തമ്പാച്ചനും, സഹോദരി മിനിയും, വൃദ്ധയായ മാതാവ് ലീലാമ്മയും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില വാഹനങ്ങൾ മുൻപ് പലതവണ കെട്ടിടത്തിൽ ഇടിച്ചിട്ടുണ്ടെന്നും ഇതാണ് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകാൻ കാരണമായതെന്ന് തമ്പാച്ചൻ പറഞ്ഞു. തകർന്ന് ഭാഗം പൊളിച്ചു നീക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് ആരംഭിച്ചു.