play-sharp-fill
കുമരകം റീജിയണൽ സഹ ബാങ്കിന്റെ ശതാബ്ദി സ്‌മാരക മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു:

കുമരകം റീജിയണൽ സഹ ബാങ്കിന്റെ ശതാബ്ദി സ്‌മാരക മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു:

സ്വന്തം ലേഖകൻ

കുമരകം കുമരകം 315–-ാം നമ്പർ റീജിയണൽ സർവീസ്‌ സഹകരണ ബാങ്ക്‌ അട്ടിപ്പീടികയിൽ പണികഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു . ശതാബ്ദിയോടനുബന്ധിച്ച് നൂറു നിക്ഷേപകരിൽ നിന്ന് മന്ത്രി നിക്ഷേപം സ്വീകരിച്ചു.
കെട്ടിടത്തിൻ്റെ ഡിസൈനും എൻജിനീയറിംഗും നിർവ്വഹിച്ച സലിം രാജ് കെ എസ്, കോൺട്രാക്ടർ ജയേഷ് തോമസ് എന്നിവരെ മന്ത്രി ആദരിച്ചു. തോമസ്‌ ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി.

ബാങ്ക്‌ പ്രസിഡന്റ്‌ കെ കേശവൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച വളം -കീടനാശിനി വിപണനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവും സ്‌ട്രോഗ് റൂം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദുവും കൗണ്ടർ
സിപിഐ മണ്ഡലം സെക്രട്ടറി വി വൈ പ്രസാദും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ്രസിഡന്റുമാർ കുഞ്ഞൻമേനോൻ ആപ്പിച്ചേരിൽ, പി ആർ ശങ്കരപ്പിള്ള അകവൂർ, എൻ സി ചാക്കോ നെല്ലാനിക്കൽ എന്നിവരുടെ ഛായാചിത്രം സിപിഎം ഏരിയാ സെക്രട്ടറി ബി ശശികുമാർ അനാച്ഛാദനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം എം എൻ അനിൽ കുമാർ ശതാബ്ദി ആഘോഷ റിപ്പോർട്ട് അവതരിപ്പിച്ചു.

സഹകരണ ഓഡിറ്റ് ജോയിന്റ്‌ രജിസ്‌ട്രാർ ജയമ്മ പോൾ, കോട്ടയം എ ആർ ഉണ്ണികൃഷ്‌ണൻനായർ, കെസിഇയു ജില്ലാസെക്രട്ടറി കെ പ്രശാന്ത്‌, സഹകരണ ഓഡിറ്റ് അസിസ്റ്റൻ്റ് ഡയറക്ടർമാരായ സുമയ്യ യൂസഫ്‌, ടി ജി അനുപമ, ബ്ലോക്ക്‌ പഞ്ചായത്തംഗം മേഖലാജോസഫ്‌, പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ വി കെ ജോഷി, വാർഡ്‌ മെമ്പർ ഷീമാ രാജേഷ്‌, 2298–-ാം നമ്പർ കുമരകം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എ വി തോമസ്‌, 1070–-ാം നമ്പർ കുമരകം വടക്കുംഭാഗം

സർവീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ സ്‌കറിയ, ബാങ്ക്‌ മുൻ പ്രസിഡന്റുമാരായ അഡ്വ. പി ജി പദ്‌മനാഭൻ, കെ പി അലക്‌സാണ്ടർ, വി ശിവദാസ്‌, ലൈംഷെൽ സൊസൈറ്റി പ്രസിഡന്റ്‌ കെ എസ്‌ സലിമോൻ എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി എസ്‌ അനീഷ്‌ സ്വാഗതവും കെ കെ രാജപ്പൻ തുരുത്തേൽ നന്ദിയും അർപ്പിച്ചു.. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ബോർഡ്‌ അംഗം പി ഐ | എബ്രഹാം നയിക്കുന്ന നാടൻപാട്ടുകളുടെ അവതരണവും അരങ്ങേറി