ഗുരുധർമ്മം കുടുംബയോഗം 10-മത് വാർഷികം കുമരകത്ത് നടത്തി
കുമരകം: എസ്.എൻ.ഡി.പി ശാഖ നമ്പർ 155 കുമരകം പടിഞ്ഞാറിന്റെ കീഴിലുള്ള ഗുരുധർമ്മം
കുടുംബയോഗത്തിന്റെ 10-മത് വാർഷികം നടന്നു. ഞായറാഴ്ച നൂറിൽ ദിനേശന്റെ വസതിയിലായിരുന്നു വാർഷികം നടന്നത്. ശാഖ പ്രസിഡന്റ് എസ്.ഡി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എസ്.കെ.എം
ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.കെ ജോഷിമോൻ മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖ വൈസ് പ്രസിഡന്റ് കെ.ആർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞുമോൻ ആശംസ നേർന്നു സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ശാഖ പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് അന്നേ ദിവസം നടന്ന കല –
കായിക മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. കൺവീനർ പുഷ്പാംഗതൻ കുന്നപ്പള്ളി സ്വാഗതവും, കെ.ജി സന്തോഷ് നൂറിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ പുതിയ ഭാരവാഹികളായി പുഷ്പാംഗതൻ കുന്നപ്പള്ളി (കൺവീനർ), പി.എൻ സാബു (ജോയിന്റ് കൺവീനർ), രഞ്ജിത ഉദയകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.