കുടുംബശ്രീയുടെ പേരില്‍ വായ്പാ തട്ടിപ്പ്:  ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നായി   തട്ടിയെടുത്തത്‌ ഒരു കോടിയോളം രൂപ; രണ്ട് പേര്‍ അറസ്റ്റില്‍

കുടുംബശ്രീയുടെ പേരില്‍ വായ്പാ തട്ടിപ്പ്: ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നായി തട്ടിയെടുത്തത്‌ ഒരു കോടിയോളം രൂപ; രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

പള്ളുരുത്തി: കുടുംബശ്രീയുടെ പേരില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പള്ളുരുത്തിയില്‍ രണ്ടു പേരെ പോലീസ് പിടികൂടി.

പള്ളുരുത്തി സ്വദേശികളായ എസ്ഡിപിവൈ റോഡില്‍ കളത്തിപ്പറമ്പ് ദീപ (41), നമ്പ്യാപുരം തൈക്കൂട്ട് പറമ്പില്‍ നിഷ (41) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പേരും തട്ടിപ്പിലെ പ്രധാന ഏജന്‍റുമാരാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ നിഷ ‘ദൃശ്യ’ എന്ന കുടുംബശ്രീ ഗ്രൂപ്പിലെ അംഗവും ദീപ മൈക്രോഫിനാൻസ്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി ആവശ്യക്കാരെ കണ്ടെത്തുന്ന ആളുമാണ്.

ഇത്തരത്തില്‍ മൈക്രോ ഫിനാൻസ് വായ്പയ്ക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നായി ഒരു കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്‌.