play-sharp-fill
കോട്ടയം പുല്ലരിക്കുന്ന് ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; പൊതുവഴിയില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തും കൂട്ടംകൂടി മദ്യപിച്ചും അക്രമിസംഘം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയുടെ തല കല്ല് കൊണ്ട് അടിച്ച് പൊട്ടിച്ചു

കോട്ടയം പുല്ലരിക്കുന്ന് ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; പൊതുവഴിയില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തും കൂട്ടംകൂടി മദ്യപിച്ചും അക്രമിസംഘം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയുടെ തല കല്ല് കൊണ്ട് അടിച്ച് പൊട്ടിച്ചു

 

സ്വന്തം ലേഖകന്‍

കോട്ടയം: പുല്ലരിക്കുന്ന് ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മള്ളൂശ്ശേരിയില്‍ രാധാമണിയ്ക്കാണ് മദ്യപാനികളടങ്ങുന്ന സംഘത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. മള്ളൂശ്ശേരി ഭാഗത്തെ പൊതു വഴിയിലിരുന്ന് മദ്യപിക്കുകയായിരുന്നു പതിനഞ്ച് പേര്‍ ഉള്‍പ്പെട്ട അക്രമിസംഘം. വഴിയില്‍ മറ്റു വാഹനങ്ങള്‍ക്ക് ക
ടന്ന് പോകാന്‍ പറ്റാത്ത വിധം ബൈക്കുകള്‍ നിര്‍ത്തിയിട്ടത് രാധാമണി ചോദ്യം ചെയ്തു. ഇവരുടെ വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടെ അക്രമി സംഘത്തിന്റെ ബൈക്കുകള്‍ കയ്യേറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞ രാധാമണിയെ മദ്യപസംഘം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും അക്രമിക്കാന്‍ ഓടിയടുക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇവരുടെ മകന്‍ രാഹുലിനെയും ഭര്‍ത്താവ് രാജമാണിക്യത്തെയും മദ്യപസംഘം കയ്യേറ്റം ചെയ്തു. ഇവരുടെ കാറിന്റെ ചില്ലും സംഘം അടിച്ച് തകര്‍ത്തു.

അതിനുശേഷംസംഘത്തിലുണ്ടായിരുന്ന സുബിന്‍ രാധാമണിയെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു. അതിനുശേഷം രാജേഷ്, ലതീഷ്, മൊട്ട രാജേഷ് എന്നിവർ ചേർന്ന് രാധാമണിയുടെ തലയ്ക്ക് പിന്നിൽ കല്ല് ഉപയോഗിച്ച് ഇടിച്ച് പരിക്ക് ഏൽപ്പിക്കുകയായിരുന്നു.തലയുടെ പിന്‍വശത്ത് കല്ല് കൊണ്ട് അടിക്കുകയായിരുന്നു. ചോര വാര്‍ന്ന് ഗുരുതര നിലയിലായ രാധാമണിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാമൂഹിക വിരുദ്ധര്‍ സ്ഥിരമായി സ്ഥലത്ത് തലവേദന സൃഷ്ടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യത്തിനൊപ്പം കഞ്ചാവ് വില്‍പ്പനയും പ്രദേശത്ത് കൂടിവരികയാണ്. പൊതുവഴിയില്‍ കഞ്ചാവ് ലഹരിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇവര്‍ നാട്ടുകാര്‍ക്കെതിരെയും കയ്യേറ്റം നടത്തുന്നുണ്ട്. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരുന്ധതിയാര്‍ സമുദായ സംഘടനാ നേതാക്കളും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.