കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് മുക്തരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാന്‍ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശക്തമായ ചുമയും ഉണ്ടാകും. തുടര്‍ന്ന് കോശങ്ങള്‍ ചേര്‍ന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. തുടര്‍ന്ന് […]

ചാണകത്തിലും ചെടികളിലും അഴുകിയ വസ്‌തുക്കളിലും ബ്ലാക്ക്‌ ഫംഗസ്‌; കേരളത്തിൽ ഏഴുപേരിൽ രോഗബാധ കണ്ടെത്തി; പ്രതിരോധശേഷി കുറഞ്ഞവർക്ക് ജീവൻ നഷ്ടമാകാനുള്ള സാധ്യതയേറും; ബ്ലാക്ക് ഫംഗസ്, അറിയേണ്ടതെല്ലാം 

സ്വന്തം ലേഖകൻ  കൊച്ചി : കോവിഡ്‌ ബാധിച്ച്‌ പ്രതിരോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയായി ബ്ലാക്ക് ഫംഗസ്. ചെടികള്‍, ചാണകം, മറ്റ്‌ അഴുകിയ ജൈവവസ്‌തുക്കള്‍ എന്നിവയില്‍നിന്നാണ് ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധ പകരുന്നത്‌.   ചെടികളിൽ ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകര്‍ മൈകോസിസിനെ ധാരാളമായി കാണാനാകും. പ്രതിരോധശേഷിയുള്ളവര്‍ക്ക്‌ ഇവൻ പ്രശ്‌നമാകാറില്ല. മറിച്ച്‌ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ പിടിപെട്ടാല്‍ ജീവന്‍ നഷ്‌ടമാകാനുള്ള സാധ്യതയേറെയാണ്‌. മാസ്‌ക്‌ ധരിക്കണം. മണ്ണ്‌, ചാണകം, കമ്ബോസ്‌റ്റ്‌ എന്നിവയുമായി ഇടപഴകുമ്ബോള്‍ കൈയുറകള്‍, ധരിക്കുക. മുറിവുകള്‍, പൊള്ളിയ ഭാഗങ്ങള്‍ എന്നിവയില്‍ മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരരുത്‌. […]

കോവിഡിന് പിന്നാലെ കേരളത്തിന് ഭീഷണിയായി ബ്ലാക്ക് ഫംഗസും; കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ധര്‍; വായു, മണ്ണ്, ഭക്ഷണം എന്നിവയില്‍ ഫംഗസ് കാണപ്പെട്ടേക്കാം; മാസ്‌ക് ധരിക്കേണ്ടത് അനിവാര്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡിന് പിന്നാലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരുണ്ട്. ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് […]