കെ.ടി ജലീൽ രാജിയിലേയ്ക്ക്: ചീമുട്ട, വഴി തടയൽ, ലാത്തിച്ചാർജ്: മലപ്പുറത്തു നിന്നും ജലിൽ തിരുവനന്തപുരത്ത് എത്തി; നാട് നീളെ പ്രതിഷേധവുമായി യുവമോർച്ചയും യൂത്ത് കോൺഗ്രസും

കെ.ടി ജലീൽ രാജിയിലേയ്ക്ക്: ചീമുട്ട, വഴി തടയൽ, ലാത്തിച്ചാർജ്: മലപ്പുറത്തു നിന്നും ജലിൽ തിരുവനന്തപുരത്ത് എത്തി; നാട് നീളെ പ്രതിഷേധവുമായി യുവമോർച്ചയും യൂത്ത് കോൺഗ്രസും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ രാജി ഉറപ്പിച്ച് പ്രതിഷേധം ശക്തമാകുന്നു. മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് രാത്രിയിൽ എത്തിയ മന്ത്രിയെ വഴിനീളെ പ്രതിഷേധക്കാർ കരിങ്കൊടികാണിച്ചു. റോഡിൽ തടഞ്ഞ മന്ത്രിയ്ക്കു നേരെ ചീമുട്ടയെറിയുകയും, റോഡ് ഉപരോധിക്കുകയും അടക്കം ചെയ്തു.

പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടെ മണിക്കൂറുകൾ നേരിട്ടാണ് മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തിയത്. വഴിയിലുടനീളം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. രണ്ടിടങ്ങളിൽ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം വളാഞ്ചേരിയിലെ വീട്ടിൽ രണ്ടു ദിവസം കഴിഞ്ഞ കെ.ടി. ജലീൽ നാലുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്നു തുടങ്ങി പ്രതിഷേധങ്ങൾ. മലപ്പുറത്തും, തൃശൂരും, എറണാകുളത്തും വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

കരുനാഗപ്പള്ളിയിൽ യുവമോർച്ചാ പ്രവർത്തകരും വാഹനങ്ങൾക്കു നേരെ ചീമുട്ടയെറിഞ്ഞു. പാരിപ്പള്ളിയിൽ മറ്റൊരു വാഹനം റോഡിലിട്ട് വഴി തടസപ്പെടുത്താൻ ശ്രമിച്ചു. തിരുവനന്തപുരത്തെ ഔദ്യേഗിക വസതിക്കു മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പൊലീസ് ലാത്തിവീശുകയും യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.