ആറു വയസുകാരിയെ പിതാവിന്റെ സഹോദരി മദ്യം കുടിപ്പിച്ചു; കുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയ പൊലീസ് പുലിവാൽ പിടിച്ചു; കുട്ടിയുടെ മൊഴിയെടുക്കാൻ യൂണിഫോം ധരിച്ചെത്തിയ പൊലീസുകാർക്കെതിരെ ബാലാവകാശ കമ്മിഷൻ

ആറു വയസുകാരിയെ പിതാവിന്റെ സഹോദരി മദ്യം കുടിപ്പിച്ചു; കുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയ പൊലീസ് പുലിവാൽ പിടിച്ചു; കുട്ടിയുടെ മൊഴിയെടുക്കാൻ യൂണിഫോം ധരിച്ചെത്തിയ പൊലീസുകാർക്കെതിരെ ബാലാവകാശ കമ്മിഷൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ആറു വയസുകാരിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുക്കാനും, പെൺകുട്ടിയുടെ മൊഴിയെടുക്കാനും പോയി പിടിച്ചത് പുലിവാല്.
കുട്ടിയുടെ പിതാവിന്റെ സഹോദരിക്ക് എതിരെയാണ് മദ്യം കുടിപ്പിച്ചുള്ള പരാതിയിൽ കേസ് എടുക്കാൻ പൊലീസ് വൈകുന്നതായുള്ള പരാതിയ്ക്കിടെ മറ്റൊരു പുലിവാല്. ഇവർക്കെതിരെ നേരത്തെ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലന്നു വിവരം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനെ പുതിയ പുലാവാൽ ലഭിച്ചിരിക്കുന്നത്.

ആലുവയിൽ ആറുവയസുകാരിയെ മദ്യം കുടിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുബൈർ, വനിത പൊലീസ് ഓഫീസർ മഞ്ജു എന്നിവരോടാണ് കമ്മീഷൻ മുമ്ബാകെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 22ന് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ പത്തു തവണയിൽ അധികം ചോദ്യം ചെയ്തുവെന്നും ബാലാവകാശ സംരക്ഷണനിയമങ്ങൾ തെറ്റിച്ച് യൂണിഫോമിൽ പൊലീസ് എത്തിയെന്നുമുള്ള കുട്ടിയുടെ അമ്മയുടെ പരാതി പരിഗണിച്ചാണ് നടപടി. കഴിഞ്ഞമാസം 24ന് എടത്തല പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയും സർക്കിൾ ഇൻസ്‌പെക്ടറും അടങ്ങുന്ന സംഘം രണ്ടു പൊലീസ് ജീപ്പിലായി എത്തിയെന്നു പരാതിയിൽ പറയുന്നു. ഓഗസ്റ്റ് മാസം 29ന് വീണ്ടും പൊലീസ് എത്തി. എസ് എച്ച് ഒ മുഴുവൻ യൂണിഫോമിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തി കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു.
നാലു മണിക്കൂറോളം കുട്ടിയെ തനിച്ച് മുറിയിലിരുത്തി പൊലീസ് വേഷത്തിൽ സംഘം ചോദ്യം ചെയ്തതായി അമ്മയുടെ പരാതിയിലുണ്ട്.

ബാലസംരക്ഷണ നിയമമനുസരിച്ച് വനിതാപൊലീസ് സിവിൽ വേഷത്തിൽ സൗമ്യമായി കാര്യങ്ങൾ കുട്ടിയിൽ നിന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതോടൊപ്പം പൊലീസ് സംഘത്തിന്റെ വരവ് കേസിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി. ഇരയെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്ന രീതിയിലുള്ള പ്രവൃത്തി ആയിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇത് രണ്ടും ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഇതിന്റ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെയും കമ്മീഷൻ വിളിച്ചു വരുത്തുന്നത്.