കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ല; അധികാര ദുര്‍വിനിയോഗം ശരിവെച്ച് ഹൈക്കോടതി; ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ല; അധികാര ദുര്‍വിനിയോഗം ശരിവെച്ച് ഹൈക്കോടതി; ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലെന്നും ജലീല്‍ വാദിച്ചു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചിരുന്നു.

എന്നാല്‍ ഉത്തരവില്‍ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി കെ ടി ജലീലിന്റെ അധികാര ദുര്‍നിവിയോഗം ശരിവെച്ചു. ഇതോടെ, ബന്ധുനിയമനത്തില്‍ കെ ടി ജലീലിന് തിരിച്ചടിയായിരിക്കുകയാണ്. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍, ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :