കെ.എസ്.യു നേതാക്കൾക്കു നേരെ തിരുവനന്തപുരത്ത് ലാത്തിച്ചാർജ്: എം.എൽ.എയ്ക്കടക്കം പരിക്ക്; ബുധനാഴ്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു

കെ.എസ്.യു നേതാക്കൾക്കു നേരെ തിരുവനന്തപുരത്ത് ലാത്തിച്ചാർജ്: എം.എൽ.എയ്ക്കടക്കം പരിക്ക്; ബുധനാഴ്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കെ.എസ്.യുവിന്റെ നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെ പൊലീസ് ലാത്തിപ്രയോഗം നടത്തുകയും ചെയ്തു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം, വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിനുനേരെ പൊലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഫി പറമ്പിൽ എം.എൽ.എ, കെ.എം. അഭിജിത് എന്നിവരടക്കം നിരവധി വിദ്യാർത്ഥികൾക്കും നേതാക്കൾക്കും പരിക്കേറ്റു.
അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയ ഷാഫിയെ പിന്നീടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യുവിന്റെ മാർച്ച്.

എം.എൽ.എയെ മർദിച്ച് പൊലീസ് എ.ആർ ക്യാമ്ബിലേക്ക് മാറ്റിയെന്ന് വിഷയം ഉന്നയിച്ച എം.കെ മുനീർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്പീക്കറും നിയമ മന്ത്രി എ.കെ ബാലനും ആവശ്യപ്പെട്ടു.

കെ.എസ്.യു മാർച്ചിൽ സാധാരണക്കാരായ പ്രവർത്തകർക്കും എംഎൽഎയ്ക്കും നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.