വിദ്യാർഥി കൺസെഷന് ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസിയിൽ   ജൂലൈ മുതൽ അപേക്ഷ ഓൺലൈൻ

വിദ്യാർഥി കൺസെഷന് ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസിയിൽ ജൂലൈ മുതൽ അപേക്ഷ ഓൺലൈൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈൻ വഴി. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ കാർഡ് കൈപ്പറ്റാം.

അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകർക്ക് വെബ്സൈറ്റിൽനിന്ന് അറിയാനും സാധിക്കും.
കെഎസ്ആർടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ജൂൺ മുതൽ വിദ്യാർഥി കൺസെഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിർബന്ധമാക്കി.
പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രാ ഇളവില്ല.

Tags :