കൊച്ചിയിൽ നേഴ്സിങ് വിദ്യാർത്ഥിയായ യുവാവിനെ ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചിയിൽ നേഴ്സിങ് വിദ്യാർത്ഥിയായ യുവാവിനെ ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി; നേഴ്സിങ്ങ് വിദ്യാർത്ഥിയായ യുവാവിനെ ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കെടാമം​ഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റും ഹെൽപ് ഫോർ ഹെൽപ് ലസ് സംഘടനയുടെ ഭാരവാഹിയുമായ വടക്കേ നികത്തിൽ പിപി സുകുമാരന്റെ മകൻ അമലേന്ദു (24) ആണ് മരിച്ചത്.

പറവൂർ കെടാമം​ഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഉച്ചയോടെയാണ് അമലേന്ദു വീട്ടിൽ നിന്ന് പോയത്. നാലുമണിയോടെ തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്പിൽ മൃതദേഹം കണ്ടെത്തി.

എറണാകുളം ​ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.