ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട്  ഇന്ന് അർദ്ധരാത്രി മുതൽ KSRTC പണിമുടക്ക്; ബിഎംഎസും, കെഎസ്ആർടിസിയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറും പണിമുടക്കും

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ KSRTC പണിമുടക്ക്; ബിഎംഎസും, കെഎസ്ആർടിസിയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറും പണിമുടക്കും


സ്വന്തം ലേഖകൻ‍

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി(KSRTC) തൊഴിലാളി യൂണിയനുകൾ പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

യൂണിയനുകൾ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു. അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ ഒൻപതു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി. മിനിമം ചാർജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രനിരക്ക് വർദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

കോവിഡ്സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.