കെആസ്ആർടിസി പെൻഷൻ വ്യാഴാഴ്ച്ചക്കകം വിതരണം  ചെയ്യണം..! മുന്നറിയിപ്പുമായി ഹൈക്കോടതി; വീഴ്‌ച വന്നാൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം

കെആസ്ആർടിസി പെൻഷൻ വ്യാഴാഴ്ച്ചക്കകം വിതരണം ചെയ്യണം..! മുന്നറിയിപ്പുമായി ഹൈക്കോടതി; വീഴ്‌ച വന്നാൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വ്യാഴാഴ്ച്ചക്കകം നൽകണമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.
എല്ലാം മാസവും അഞ്ചാം തീയതിക്കുളളില്‍ പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത് കൃത്യമായി പാലിക്കാത്തതിനാലാണ് കോടതിയുടെ ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജീവനക്കാരുടെ ശമ്പളവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി അറിയിക്കുകയും ചെയ്തിരുന്നു.

ഒരു വര്‍ഷമായി സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും 12 മുതല്‍ 15 വരെ തീയതികള്‍ക്കിടയിലാണ് ഈ തുക ലഭിക്കുന്നത്.