അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായി: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ

അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായി: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വിഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.

അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാക്ക് ​പുറത്തേക്കിട്ടു കാണിച്ച് അതിൽ നക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു ദലൈലാമ ചെയ്തത്. ഈ വിഡിയോ വിവാദമായതിനു പിന്നാലെയാണ് കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ദലൈലാമ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണുന്നവരോടെല്ലാം നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ നടത്താറുള്ളതെന്ന് അദ്ദേഹത്തിന്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

‘ദലൈലാമയോട് ഒരു കുട്ടി തന്നെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടുന്ന വിഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും കാമറകൾക്ക് മുന്നിലും താൻ കാണുന്ന ആളുകളെ നിഷ്കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്.

ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും തന്റെ വാക്കുകളുണ്ടാക്കിയ വേദനക്ക് ക്ഷമ ചോദിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു.’– ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.