കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറിന്റെ നെതര്‍ലാന്‍ഡ്സ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഗതാഗത സെക്രട്ടറിയുടെ ഓഫീസ്

കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറിന്റെ നെതര്‍ലാന്‍ഡ്സ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഗതാഗത സെക്രട്ടറിയുടെ ഓഫീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം; കെ.എസ്.‍ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ നെതര്‍ലാന്‍ഡ്സ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഗതാഗത സെക്രട്ടറിയുടെ ഓഫീസ്.

നെതര്‍ലാന്‍സിലെ ആംസ്റ്റര്‍ഡാമില്‍ മേയ് 11, 12 തീയതികളില്‍ അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സായ ക്ലീന്‍ ബസ്സ് ഇന്‍ യൂറോപ്പില്‍ ​ഗതാ​ഗത സെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകര്‍ പങ്കെടുക്കുന്നതെന്നാണ് വിശദീകരിക്കുന്നത്. ഗതാ​ഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ , ന​ഗരകാര്യ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവില്‍ ബിജു പ്രഭാകര്‍ വഹിക്കുന്നുണ്ട്.

ആംസ്റ്റര്‍ ഡാമില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ​ഗതാഗത സെക്രട്ടറിമാര്‍, ​ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, പൊതുമേഖലയില്‍ ഉള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാര്‍ തുടങ്ങിയവര്‍ക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഡെലി​ഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ് എന്നാല്‍, പ്രത്യേക ക്ഷണമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നല്‍കിയാല്‍ മതി. ഇത് അനുസരിച്ച്‌ ക്ഷണം ലഭിച്ചപ്പോള്‍ ​ഗതാ​ഗത / ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്.

കേരള ​ഗതാ​ഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ​ഗതാ​ഗത വകുപ്പിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും ഉദ്യോ​ഗസ്ഥര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഹിമാചല്‍‌ ആര്‍.ടി.സി വൈസ് ചെയര്‍മാന്‍ ആന്‍ഡ് എം.ഡി സന്ദീപ് കുമാര്‍ , ഉത്തര്‍പ്രദേശ് ആര്‍.ടി.സി എംഡി രാജേന്ദ്ര പ്രതാപ് സിം​ഗ് , പൂനെ മാഹാന​ഗര്‍ പഹിവഹന്‍ മഹാമണ്ടല്‍ ലിമിറ്റഡ് ജോയിന്റ് എം.ഡി ഡോ. ചേതന കേരൂറെ , അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിന്‍സ് ഡല്‍ഹി അസി. ഡയറക്ടര്‍ പ്രഭുല്‍ മഠ്, തെലുങ്കാനാ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എ‍ന്‍ജിനിയര്‍ സന്തോഷ് കുമാര്‍ പൊലാമല്ല എന്നിവരാണ് ഇന്ത്യയില്‍ നിന്നും ഇതിനകം പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

​ഗതാ​ഗത രം​ഗത്ത് ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ നിന്നും ​ഗതാ​ഗത രം​ഗത്തെ പ്രമുഖര്‍ ഇത്തരം കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നത്. ന​ഗരകാര്യ സെക്രട്ടറി എന്ന നിലയില്‍ അവിടത്തെ ന​ഗരകാര്യങ്ങളെക്കുറിച്ചും ഈ രം​ഗത്തുള്ളവരുമായി ആശയവിനിമയത്തിന് വേണ്ടിയുള്ള സാധ്യതയും ആരായും. ഇതിന് 100 ഡോളര്‍ ( 7500 രൂപ )ഒരു ​ദിവസം നല്‍കുന്നത് 2017 ലെ , 5 വര്‍ഷം പഴക്കമുള്ള ഓര്‍ഡര്‍ അനുസരിച്ചാണ്. ജി എ ഡി ഉപയോ​ഗിച്ചാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതും. ​ഗതാ​ഗത സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.