play-sharp-fill
ജീവനക്കാരുടെ വയറ്റത്തടിച്ച് കേരള സർ‍ക്കാർ; ഈ മാസവും ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി; കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പ്രതിഷേധ ധർണ ഇന്ന്

ജീവനക്കാരുടെ വയറ്റത്തടിച്ച് കേരള സർ‍ക്കാർ; ഈ മാസവും ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി; കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പ്രതിഷേധ ധർണ ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ എസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു.ഈ മാസവും ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ പ്രതിസന്ധിയിലാവുകയാണ് കെഎസ്ആർടിസി. ഏഴാംതീയതി ആയിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തിട്ടില്ല.


80 കോടി അധിക തുക സർക്കാർ അനുവദിക്കാതെ ശമ്പളം നൽകാനാകില്ല. കെഎസ്ആർടിസിയുടെ ഇത് സംബന്ധിച്ച അപേക്ഷ ഇനിയും ധനകാര്യവകുപ്പ് പരിഗണിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസവും എട്ടാം തീയതിയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്. എന്നാൽ ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കിയിട്ടില്ല. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്.

സര്‍ക്കാര്‍ അനുവദിച്ച എണ്‍പത് കോടി രൂപ നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചെങ്കിലും പാഴ്‌വാക്കായി. പെന്‍ഷന്‍ വിതരണവും ഇതോടൊപ്പം നടത്തും എന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിരുന്നു.

ശമ്പളം വൈകുന്നതിലും, ശമ്പള പരിഷ്കരണം നടത്താത്തതിലും പ്രതിഷേധിച്ച് കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ഇന്ന് പ്രതിഷേധ ധർണ നടത്തും.