play-sharp-fill
രണ്ട് വയസുകാരൻ്റെ വിരൽ ഇഡ്ഡലി തട്ടില്‍ കുടുങ്ങി; ഫയര്‍ ഫോഴ്സ് സംഘംമെത്തി വിരൽ പുറത്തെടുത്തു

രണ്ട് വയസുകാരൻ്റെ വിരൽ ഇഡ്ഡലി തട്ടില്‍ കുടുങ്ങി; ഫയര്‍ ഫോഴ്സ് സംഘംമെത്തി വിരൽ പുറത്തെടുത്തു

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇഡ്ഡലി തട്ടില്‍ കുരുങ്ങിയ രണ്ട് വയസുകാരൻ്റെ വിരല്‍ പുറത്തെടുക്കാൻ ഒടുവില്‍ ഫയര്‍ഫോഴ്സ് തന്നെ എത്തി.

നെയ്യാറ്റിന്‍കര ആശുപത്രി ജം​ഗ്ഷനു സമീപം തിരുവാതിരയില്‍ അരവിന്ദന്റെ മകന്‍ ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ട് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും വിരൽ പുറത്തെടുക്കാൻ പറ്റാത്തായത്തോടെ രാത്രി പതിനൊന്നരയോടെ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സംഘം എത്തി.

ജീവനക്കാര്‍ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലില്‍ നിന്ന് നീക്കം ചെയ്തത്. രണ്ട് വയസുകാരന്‍ പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നില്‍ ശ്രദ്ധ മാറി. സീനിയര്‍ ഫയര്‍ ഓഫീസര്‍ വിനു ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.