കെഎസ്‌ആര്‍ടിസിയില്‍ കണ്ണൂരിന്‍റെ സ്വന്തം പൈതല്‍മലയും പറശ്ശിനിക്കടവ് ക്ഷേത്രവും കണ്ട് ഒരു യാത്ര പോയാല്ലോ…! ശനിയും ഞായറും ചേര്‍ത്ത് ഒരു മൂന്ന് ദിവസം….; വിശദ വിവരങ്ങള്‍ ഇങ്ങനെ..

കെഎസ്‌ആര്‍ടിസിയില്‍ കണ്ണൂരിന്‍റെ സ്വന്തം പൈതല്‍മലയും പറശ്ശിനിക്കടവ് ക്ഷേത്രവും കണ്ട് ഒരു യാത്ര പോയാല്ലോ…! ശനിയും ഞായറും ചേര്‍ത്ത് ഒരു മൂന്ന് ദിവസം….; വിശദ വിവരങ്ങള്‍ ഇങ്ങനെ..

സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂരിന്‍റെ സ്വന്തം പൈതല്‍മലയും പറശ്ശിനിക്കടവ് ക്ഷേത്രവും ഏഴരക്കുണ്ട് വെള്ളച്ചാട്ടവുമെല്ലാം കണ്ട് ഒരു യാത്ര.

നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഒരുക്കുന്ന കണ്ണൂര്‍ യാത്രയിലാണ് അവസരം. ബുക്കിങ്ങുകള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2, 3, 4 തിയ്യതികളില്‍ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, പൈതല്‍ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് ആണ് നെയ്യാറ്റിന്‍കര യൂണിറ്റ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 2 ഞായറാഴ്ച നെയ്യാറ്റിന്‍കരയില്‍ നിന്ന് യാത്ര പുറപ്പെട്ട് ഒക്ടോബര്‍ 3 തിങ്കളാഴ്ച രാവിലെ വിസ്മയ അമ്യുസ്മെന്റ് പാര്‍ക്കില്‍ എത്തിച്ചേരുകയും എട്ടുമണിയോടെ ഭക്ഷണം കഴിച്ച്‌, ഒന്‍പതു മണിയോടെ സ്നേക്ക് പാര്‍ക്കുവാനായി പോകും.

10:30 ന് തിരിച്ച്‌ വിസ്മയ അമ്യുസ്മെന്റ് പാര്‍ക്കില്‍ എത്തി അവിടത്തെ വിനോദങ്ങള്‍ക്ക് ശേഷം വൈകിട്ട് 5:00 ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തും ക്ഷേത്ര ദര്‍ശനത്തിനും പറശ്ശിനിക്കടവ് ബോട്ടിങ്ങിനും അവസരമുണ്ടായിരിക്കും, തുടര്‍ന്ന് 07:30ന് വിസ്മയ പാര്‍ക്കില്‍ തിരിച്ച്‌ എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടര്‍ന്ന് വിസ്മയ പാര്‍ക്കില്‍ സ്റ്റേ.

രണ്ടാം ദിവസം

ഒക്ടോബര്‍ 4 ന് രാവിലെ വിസ്മയ പാര്‍ക്കില്‍ നിന്ന് യാത്ര പുനരാരംഭിക്കും. ഒന്‍പതു മണിയോടെ പൈതല്‍ മലയില്‍ എത്തി 12:30 വരെ അവിടത്തെ കാഴ്ചകള്‍ കണ്ടതിനു ശേഷം 02:00 മണിക്ക് ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നീ സ്ഥലങ്ങളിലേക്കു പോകും. അതിനുശേഷം രാത്രി എട്ടു മണിയോടെ നെയ്യാറ്റിന്‍കരയിലേയ്ക്ക് യാത്ര തിരിക്കുന്നു.

ടിക്കറ്റ് തുക ഒരാളില്‍ നിന്നും ടിക്കറ്റ് ചാര്‍ജ്ജ് 3990 – രൂപ മാത്രമാണ് ഈടാക്കുന്നത് എന്‍ട്രീഫീസ് ഉള്‍പ്പെടെയുള്ള തുകയാണിത്. ഭക്ഷണം ഇതില്‍ ഉള്‍പ്പെടില്ല എന്ന കാര്യം ഓര്‍മ്മിക്കുക.

ബുക്കിങ്

ടിക്കറ്റ് മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
കെ എസ് ആര്‍ ടി സി നെയ്യാറ്റില്‍കര ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍:- 9846067232
ഈ മെയില്‍- [email protected]