കള്ളക്കേസില്‍ കുടുക്കും ജയിലിനകത്തിട്ട് തീര്‍ക്കും, ആ വാർത്ത ആയിരിക്കും ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നതെന്ന് യദു ; സച്ചിൻ ദേവ് എം.എല്‍.എയ്ക്ക് എതിരെയുള്ള തെളിവുകൾ കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്

കള്ളക്കേസില്‍ കുടുക്കും ജയിലിനകത്തിട്ട് തീര്‍ക്കും, ആ വാർത്ത ആയിരിക്കും ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നതെന്ന് യദു ; സച്ചിൻ ദേവ് എം.എല്‍.എയ്ക്ക് എതിരെയുള്ള തെളിവുകൾ കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്

സ്വന്തം ലേഖകൻ

മേയർ-കെഎസ്‌ആര്‍ടിസി ഡ്രൈവർ തർക്കത്തില്‍ മേയർക്കെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ ഗതാഗത മന്ത്രിക്ക് കൈമാറും. കേസില്‍ മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാളയം പബ്ലിക് റോഡില്‍ സീബ്രാ ലെയിനില്‍ കാർ കുറുകെയിട്ട് കെഎസ് ആർ ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി മെയ് 7 ന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച്‌ മേയര്‍ക്കെതിരെ കേസെടുക്കാന്‍ കൻ്റോണ്‍മെൻ്റ് സർക്കിള്‍ ഇൻസ്പെക്ടറോട് ഉത്തരവിട്ടത്.

വിഷയത്തില്‍ സച്ചിൻ ദേവ് എം.എല്‍.എയ്ക്കെതിരേ രേഖകള്‍ പുറത്ത് വരുകയും ചെയ്തു. സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും കണ്ടെത്തി. സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആർ.ടി.സിയില്‍ നല്‍കേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എല്‍.എയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി. കെ.എസ്.ആർ.ടി.സിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ സച്ചിൻ ദേവ് എം.എല്‍.എയും മേയറുമടക്കം പറഞ്ഞത്. എന്നാല്‍ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇപ്പോള്‍ സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്.

ഇതിനിടെ മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കസംഭവങ്ങള്‍ പോലീസ് പുനരാവിഷ്‌കരിക്കുകയും ചെയ്തു. കെഎസ്‌ആർടിസി ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് സംഭവം പുനരാവിഷ്‌കരിച്ചത്.

പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒന്നിന് പിറകെ ഒന്നായി ഡ്രൈവർ യദുവിനെ കുടുക്കാൻ തുറുപ്പ് ചീറ്റുകള്‍ ഒരുങ്ങുകയാണ്. മേയര്‍ക്ക് വേണ്ടി സഖാക്കള്‍ കൊലവിളി ഏറ്റെടുക്കുകയും ചെയ്തു. നിന്റെ മകനെ തീര്‍ക്കും കുടുംബത്ത് ഇനി സമാധാനം ഉണ്ടാകില്ല എന്നാണ് സിപിഎമ്മുകാരുടെ ഭീഷണി.

എന്നെ കള്ളക്കേസില്‍ കുടുക്കും ജയിലിനകത്തിട്ട് തീര്‍ക്കും. ആ വാർത്ത ആയിരിക്കും ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത് എന്നാണ് യദു പ്രതികരിച്ചത്. എന്റെ മകന് നേരെ ഉയര്‍ന്ന കൊലവിളി ഞാന്‍ സഹിക്കില്ല. എന്തുതന്നെ വന്നാലും നിയമത്തിന്റെ വഴി പോകും. ഏതറ്റംവരെയും ഞാന്‍ പോകും. ഒരിഞ്ച് പിന്നോട്ടില്ലെന്ന് യദു വ്യക്തമാക്കുകയായിരുന്നു. നിന്നെ തല്ലും കൊല്ലും വെട്ടുമെന്നൊക്കെയാണ് ഭീഷണി. അതിപ്പോള്‍ ഒരുപടി കൂടി കടന്ന് കുടുംബത്തിന് നേരെ ആയിട്ടുണ്ട്. മകനെ കൊല്ലും സമാധാനം കളയിക്കും എന്നൊക്കെ ആയിട്ടുണ്ട്. സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം യദുവിനെ കൊത്തിപ്പറിക്കാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഭീഷണികള്‍ക്ക് നടുവിലാണ് ഈ കുടുംബം.

എന്നാലും പിന്നോട്ടേക്കില്ലെന്നാണ് കുടുംബം പ്രഖ്യാപിച്ചിരിക്കുന്നത്. ആര്യ അവള്‍ അഹങ്കാരിയാണ് അധികാരം ഉള്ളതിന്റെ ഹുങ്കാണ്. അങ്ങനെ പേടിച്ച്‌ ഒളിച്ചോടില്ല ഞങ്ങള്‍. ഇവിടെത്തന്നെ ഉണ്ടാകുമെന്നാണ് യദുവിന്റെ അമ്മ മുന്‍പ് കൊടുത്ത മറുപടി. ഒരു സാധാരണ കുടുംബത്തോടാണ് മേയറും കൂട്ടരും അവരുടെ സകല അധികാരം ഉപയോഗിച്ച്‌ പകവീട്ടാന്‍ ഇറങ്ങിയിരിക്കുന്നത്.