Spread the love

കാസർകോട്: മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ആശുപത്രി മുറിയില്‍ വെച്ച്‌ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച്‌ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.