യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയില്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു;കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പഠനം നടത്തിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയില്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു;കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പഠനം നടത്തിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വന്തം ലേഖിക.

തിരുവനന്തപുരം :യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സിയില്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു.ആദ്യഘട്ടത്തില്‍ രൂപീകരിച്ച 41 അംഗങ്ങള്‍ ഉള്ള അഡ്വൈസറി ബോര്‍ഡാണ് ഇപ്പോള്‍ യാത്രക്കാരുടെ പ്രതിനിധികളായി 30 പേരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പഠനം നടത്തിയ കൊല്‍ക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് റിട്ട. പ്രൊഫസര്‍ സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

21 പേര്‍ കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, ഏഴു പേര്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത നാലു പേരും, മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എൻജിനീയറിങ്, പൊലീസ് വകുപ്പ് എന്നിവയില്‍ നിന്നായി നാലു പേരും, കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് അഡ്വൈസറി ബോര്‍ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി. ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയര്‍മാൻ ജയ്സണ്‍മാന്തോട്ടം എന്നിവരും പുനഃസംഘടിപ്പിച്ച സമിതിയില്‍ അംഗങ്ങളാണ്.