പ്രതി സവാദ് നഗ്നത പ്രദർശനം നടത്തവെ അത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് മുഴുവൻ  സപ്പോർട്ടും നൽകിയ കണ്ടക്ടർക്കും കയ്യടിച്ച് കേരളം. സവാദിനെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിയോട് “നിങ്ങൾക്ക് പരാതിയുണ്ടോ”? എന്ന സമയോചിതമായ ചോദ്യം ആണ് കണ്ടക്ടർ ചോദിച്ചത്….

പ്രതി സവാദ് നഗ്നത പ്രദർശനം നടത്തവെ അത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് മുഴുവൻ സപ്പോർട്ടും നൽകിയ കണ്ടക്ടർക്കും കയ്യടിച്ച് കേരളം. സവാദിനെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിയോട് “നിങ്ങൾക്ക് പരാതിയുണ്ടോ”? എന്ന സമയോചിതമായ ചോദ്യം ആണ് കണ്ടക്ടർ ചോദിച്ചത്….

സ്വന്തം ലേഖകൻ

കൊച്ചി: പട്ടാപ്പകല്‍ കെ എസ് ആര്‍ ടി സി ബസില്‍ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച്‌ ജയിലിലാക്കിയ സംഭവത്തില്‍ യാത്രക്കാരിയായ യുവനടി നന്ദിതക്കും കണ്ടക്ടര്‍ പ്രദീപിനും കയ്യടിച്ച്‌ കേരള ജനത.

സംഭവത്തില്‍ യുവനടി നന്ദിതയുടെ ശക്തമായ പ്രതികരണത്തിനൊപ്പം കണ്ടക്ടര്‍ പി പി പ്രദീപിന്‍റെ ഇടപെടലും ഏവരും എടുത്തുപറഞ്ഞാണ് അഭിനന്ദനം അറിയിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമടക്കമുള്ളവര്‍ ഇരുവരെയും അഭിനന്ദിച്ച്‌ രംഗത്തെത്തിക്കഴിഞ്ഞു.ഗതാഗത മന്ത്രിയുടെ വാക്കുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നിയമത്തിനു മുന്നില്‍ എത്തിക്കുവാന്‍ പ്രയത്നിച്ച കെഎസ്‌ആര്‍ടിസി അങ്കമാലി യൂണിറ്റിലെ കണ്ടക്ടര്‍ കെ.കെ. പ്രദീപിന്റെയും ഡ്രൈവര്‍ പി. ഡി. ജോഷിയുടെയും സമയോചിതമായ ഇടപെടല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് എന്നും മുന്‍ തൂക്കം കൊടുക്കുന്ന കെഎസ്‌ആര്‍ടിസിയില്‍ സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവര്‍ത്തികള്‍ അനുവദിച്ചു കൊടുക്കില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്‍പോട്ടു പോകും…വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.ബസില്‍ വെച്ച്‌ മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് “നിങ്ങള്‍ക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടറുടെ ചിത്രവും കയ്യടി അര്‍ഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീകള്‍ ഇത്തരം പരാതികള്‍ ഉന്നയിക്കുമ്ബോള്‍ ചുറ്റുപാടുമുള്ള മനുഷ്യരുടെ പ്രതികരണങ്ങള്‍ എങ്ങിനെയാവുമെന്ന ആശങ്ക അവരെ എപ്പോഴും അലട്ടാറുണ്ട്. പരാതികളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ‘ഞങ്ങളീ നാട്ടുകാരേ അല്ല’എന്ന രീതിയില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ബസ് ജീവനക്കാരെയാണ് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളതും…!! അവരെല്ലാം കെ കെ പ്രദീപിനെ മാതൃകയാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നുണ്ട്.

Tags :