play-sharp-fill
ഉപതിരഞ്ഞെടുപ്പ്; കോട്ടയം നഗരസഭാ 38ാം വാര്‍ഡ്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്, മണിമല ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് എന്നീ നിയോജക മണ്ഡലങ്ങളിൽ മെയ് 29, 30 തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു; സമ്പൂര്‍ണ്ണ മദ്യനിരോധനം  ഏര്‍പ്പെടുത്തി

സ്വന്തം ലേഖിക

കോട്ടയം: 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം നഗരസഭാ 38ാം വാര്‍ഡ്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്, മണിമല ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 30 നും, പോളിംഗ് സ്‌റ്റേഷനുകളായ സ്‌കൂളുകള്‍ക്ക് 29, 30 തീയതികളിലും അവധി പ്രഖ്യാപിച്ചു.

സമ്പൂര്‍ണ്ണ മദ്യനിരോധനവും ഏര്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്ബനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിച്ചു നല്‍കണം.