30 ശതമാനം നിരക്കിളവുമായി കെഎസ്ആർടിസി..!140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകൾക്ക് ബാധകം ; നീക്കം അനധികൃത സ്വകാര്യബസ് സർവീസുകളെ നേരിടാൻ

30 ശതമാനം നിരക്കിളവുമായി കെഎസ്ആർടിസി..!140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകൾക്ക് ബാധകം ; നീക്കം അനധികൃത സ്വകാര്യബസ് സർവീസുകളെ നേരിടാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടേക്ക് ഓവർ റൂട്ടുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ എസ് ആർ ടി സി. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള റൂട്ടുകളിൽ പുതിയതായി തുടങ്ങിയ ടേക്ക് ഓവർ ബസുകൾക്കാണ് ഇത് ബാധകമാകുക.

നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീർഘദൂര യാത്രക്കാരെ
കെഎസ്ആർടിസിയിലേക്ക് അടുപ്പിക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സർവീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ആർടിസി വിലയിരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം സ്വകeര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്

നിലവിൽ ഇടുക്കി പോലുള്ള പ്രദേശങ്ങളിൽ സ്വകാര്യ ബസുകൾ അനധികൃത സർവീസ് നടത്തുന്നുണ്ട്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ പ്രഖ്യാപനം.

Tags :