ഉപയോഗശൂന്യമായി കാടുപിടിച്ച് കെ എസ് ആര്‍ ടിസി; ദീര്‍ഘദൂര യാത്രകള്‍ക്കായി ബസില്ലാതെ വലയുന്ന ജനം; തുരുമ്പെടുത്ത പൊതുമേഖല സ്ഥാപനം; സര്‍ക്കാരിന്റെ പൊതുമുതല്‍ സര്‍ക്കാര്‍തന്നെ നശിപ്പിക്കുന്ന വിചിത്രമായ നടപടി
സ്വന്തം ലേഖകൻ
കാടുകയറി നശിക്കുന്ന ബസുകളുടെ കണക്കെടുക്കാതെ വാടക വണ്ടികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി . കോടികള്‍ വിലമതിക്കുന്ന കെഎസ്ആര്‍ടിസിയുടെ സ്വന്തം ബസുകള്‍ ഒതുക്കിയിട്ട് പച്ച പിടിപ്പിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം. സ്‌കാനിയ അടക്കമുള്ള സ്വന്തം ബസുകള്‍ പാര്‍ക്കിങ് സ്റ്റേഷനുകളില്‍ കിടന്ന് നശിക്കുന്നത് അധികൃതര്‍ കാണുന്നില്ല. സൂപ്പര്‍ ക്ലാസ് ബസുകള്‍ മാറ്റുന്നതിനും പുതുതായി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്കുമായി ഡ്രൈ ലീസ് (ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ) വ്യവസ്ഥയിലാണ് 250 ബസുകള്‍ വാടകയ്ക്കെടുക്കുന്നത്.
സ്‌കാനിയ, സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ്, വോള്‍വോ വിഭാഗങ്ങളിലുള്ള 140-ഓളം ബസുകള്‍ കെ.എസ്.ആര്‍.ടി.സി. വിവിധയിടങ്ങളിലായി കയറ്റിയിട്ടിരിക്കുകയാണിപ്പോള്‍. ഇരുനൂറോളം എ.സി. ലോഫ്ലോര്‍ ബസുകളും സ്ഥിരമായി ഓടിക്കുന്നില്ല. ബസുകള്‍ ഓടിക്കാതെ ആക്രിയാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് ഉപയോഗിച്ചിരുന്ന സൂപ്പര്‍ക്ലാസ്സ് ബസുകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ സംസ്ഥാനത്തിനകത്ത് ഓടിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നിരവധി ബസ്സുകള്‍ ആണ് ഉപയോഗശൂന്യമായി നശിച്ചു കൊണ്ടിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്കു പറയുമ്‌ബോഴും ബസുകള്‍ പോലും സംരക്ഷിക്കാതെ കെഎസ്ആര്‍ടിസിയും സര്‍ക്കാരും കണ്ണുപൊത്തിക്കളിക്കുകയാണ്. കോടികളുടെ മുതലാണ് ആര്‍ക്കും ഉപകാരമില്ലാതെ കിടന്ന് നശിക്കുന്നത്.
ഇതെല്ലം ജനങ്ങള്‍ നികുതി അടക്കുന്ന പണമല്ലേയെന്ന കാര്യവും ഇവിടെ ചോദ്യചിഹ്നമാകുകയാണ്. കോവിഡ് കാലത്ത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളില്‍ കിടക്കുന്ന ബസുകള്‍ ഉപയോ?ഗശൂന്യമായ നിലയിലാണ്. ഇവ സമയത്ത് മെയിന്റനന്‍സ് നടത്തി സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല. ബസികളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അഴിച്ചെടുത്തും തുരുമ്‌ബെടുത്തും ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും നഷ്ടം വരുന്നതയാണ് കണക്കുകള്‍.
ഇപ്പോഴിതാ ഇവര്‍ തന്നെ 2800ല്‍ പരം ബസുകള്‍ പാര്‍ക്ക് ചെയ്ത് നശിപ്പിച്ചിട്ട് 250 ബസ് വാടകയ്ക്ക് എടുക്കാന്‍ പോകുന്നു. ഇതില്‍ എന്ത് യുക്തിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. റണ്ണിംഗ് കണ്ടീഷനിലുള്ള 2885 വാഹനങ്ങള്‍ ഒതുക്കിയിട്ട് നശിപ്പിക്കുന്നവര്‍, 250 സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത് കെ എസ് ആര്‍ ടി സിയെ ഇല്ലായ്മ ചെയ്ത് പാര്‍ട്ടി സഹകരണബാങ്കുകളുടെയും സഖാക്കളുടെയും സമാന്തര വാഹന ലോബിയുടെയും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് കെ എസ് ആര്‍ ടി സിയെ പാര്‍ട്ടിനേതാക്കളുടെ ബിനാമികള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത് എന്ന രൂക്ഷ വിമര്‍ശനവും ബി എം എസ് ഉന്നയിക്കുന്നുണ്ട്.
ബസുകള്‍ക്കുള്ള സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നതിന് പകരം നിര്‍ത്തിയിട്ടവയില്‍നിന്നും ഊരിയെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ലാഭം നോക്കിയായിരുന്നു നടപടി. പുതിയ ബസുകള്‍ വാങ്ങുന്നതിനെക്കാള്‍ ചെലവാണ് ഈ ബസുകള്‍ നിരത്തിലിറക്കുന്നതിന്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് സംഭവിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ പൊതുമുതല്‍ സര്‍ക്കാര്‍തന്നെ നശിപ്പിക്കുന്ന വിചിത്രമായ നടപടിയാണിത്. ബിജുപ്രഭാകര്‍ എംഡിയായിരുന്നപ്പോഴാണ് നഷ്ടങ്ങളുടെ പേരില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മാനേജ്മെന്റിന്റെ തീരുമാനത്തില്‍ സര്‍ക്കാരും മൗനം പാലിക്കുകയായിരുന്നു. അവകാശങ്ങള്‍ക്കുവേണ്ടി സമരം നടത്തുന്ന ജീവനക്കാര്‍ തങ്ങളുടെ അന്നദാതാക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത രീതിയിലാണ് നിര്‍ത്തിയിട്ടത്.
പല ബസുകളും ഞെരുക്കിയിട്ടതുമൂലം കേടുപാട് വന്ന സ്ഥിതിയിലാണ്. ബസുകളുടെ സീറ്റുകളടക്കം കൊണ്ടുപോകാന്‍ യാതൊരു മടിയും കാണിച്ചില്ല. തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവ. കാടുകയറി നശിച്ച ഇന്നോവയുടെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാതെയുള്ള പുതിയ തീരുമാനം കെ എസ് ആര്‍ ടി സിക്കു മേലുള്ള ഇടതു സര്‍ക്കാരിന്റെ പുതിയ അഴിമതിയാണ് ഇതാണ് ഇപ്പോള്‍ കെ എസ് ടി എംപ്ലോയീസ് സംഘ് പൊളിച്ചിരിക്കുന്നത്.
യോഗ്യമായ 2885 ബസ്സുകള്‍ ഇനിയൊരിക്കലും സര്‍വീസ് നടത്താന്‍ പറ്റാത്ത വിധം ഇടിച്ച് തകര്‍ത്താണ് ഒതുക്കിയിട്ടിരിക്കുന്നത്. സ്വകാര്യബസ്സുകള്‍ പോലും ടാക്‌സ് അനുവദിക്കുമ്‌ബോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ കാര്യത്തില്‍ വളരെ എളുപ്പം പരിഹാരം കാണാമായിരുന്ന വിഷയത്തില്‍ റോഡ് ടാക്‌സ്, മെയിന്റനന്‍സ് എന്നിവയുടെ കാര്യം പറഞ്ഞ് ബസ്സുകള്‍ തുരുമ്‌ബെടുത്തു നശിപ്പിക്കുന്നത് ആസൂത്രിതം ആണെന്നാണ് കെഎസ്ടിഎ എംപ്ലോയീസ് സംഘ് ചൂണ്ടി കാണിക്കുന്നത്. പല ഡിപ്പോകളില്‍ യാത്രക്കാര്‍ സംഘടിച്ച് പ്രതിഷേധിക്കുന്ന സാഹചര്യം മുതലെടുത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഒതുക്കിയിട്ട ശേഷം വാടക ബസ്സുകള്‍ക്ക് വേണ്ടിയുള്ള ആസൂത്രിത നീക്കവും ഗൂഢാലോചനയുമാണ് നടക്കുന്നതെന്നും കെഎസ്ടിഎ വാദിക്കുന്നു.
മുന്‍കാലങ്ങളില്‍ വാടക ബസ് കാരണം കോര്‍പറേഷന് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുസ്വത്തായ കെഎസ്ആര്‍ടിസിയുടെ 2885 വാഹനങ്ങള്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത വിധം ബോധപൂര്‍വ്വം നശിപ്പിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കി. ഈ വിഷയത്തെ മുന്‍ നിര്‍ത്തി പൊതുമുതല്‍ നശിപ്പിക്കുന്നതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കോര്‍പ്പറേഷന്‍ ഉണ്ടായ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചാണ് കെഎസ്ടിഎ എംപ്ലോയീസ് സംഘ് (BMS) മന്ത്രി ആന്റണി രാജുവിന് കത്തയച്ചിരിക്കുന്നത്.