play-sharp-fill
പാമ്പിന്റെ വായില്‍ അകപ്പെട്ട് കുരങ്ങന്‍; ഇരയെ വിഴുങ്ങാന്‍ കഴിയാതെ പാമ്പും

പാമ്പിന്റെ വായില്‍ അകപ്പെട്ട് കുരങ്ങന്‍; ഇരയെ വിഴുങ്ങാന്‍ കഴിയാതെ പാമ്പും

സ്വന്തം ലേഖകൻ

വൈത്തിരി: പിടികൂടിയ കുരങ്ങിനെ അകത്താക്കാനാകാതെ കുടുങ്ങി പെരുമ്പാമ്പ്. രക്ഷപ്പെടാന്‍ സകല ശ്രമവും നടത്തിയിട്ടും ഒടുവില്‍ പെരുമ്പാമ്പിന്റെ വരിഞ്ഞുമുറുക്കലില്‍ കുരങ്ങിന് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

പഴയ വൈത്തിരി ചാരിറ്റി കോണ്‍വെന്റിന് സമീപത്തെ തോട്ടിലാണ് കുരങ്ങിനെ പിടികൂടിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടത്. കുരങ്ങിനെ വിഴുങ്ങാനായിെല്ലങ്കിലും ചത്തുപോയി. പിന്നീട് പാമ്പ്് നീര്‍നായെ പിടിച്ചുതിന്നു വിശപ്പടക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ പാമ്പിനെയും ചത്ത കുരങ്ങിനെയും കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group