play-sharp-fill
കെഎസ്ഇബിക്ക് കനത്ത തിരിച്ചടി: 48 കോടിയുടെ നാശനഷ്ടം

കെഎസ്ഇബിക്ക് കനത്ത തിരിച്ചടി: 48 കോടിയുടെ നാശനഷ്ടം

 

തിരുവനന്തപുരം: അതിശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

895 എച്ച്‌ടി പോസ്‌റ്റുകളും 6230 എൽടി പോസ്‌റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ എച്ച്‌ടി ലൈനുകളും പൊട്ടിവീണു.

 

185 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പെട്ട ചില സ്‌ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നൽകാൻ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ, ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിർവഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുൻഗണന. തുടർന്ന് എൽടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്‌തിഗത പരാതികൾ പരിഹരിക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.