കാർഷിക കടാശ്വാസ സിറ്റിങ്ങിനിടെ കമ്മീഷൻ അംഗമായ കെ ജി രവിയുടെ ഫോൺ മോഷ്ടിക്കപ്പെട്ടു, പരാതി നൽകിയിട്ട് ഒരു മാസം, പോലീസ് നിഷ്ക്രിയത്വം തുടരുന്നു
തിരുവനന്തപുരം: കാർഷിക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്ങിനിടെ കമ്മിഷന്‍ അംഗത്തിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. കമ്മിഷന്‍ അംഗം കെ.ജി.രവിയുടെ റെഡ്മി മൊബൈല്‍ ഫോണാണ് മേയ് 3ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിനിടെ മോഷണം പോയത്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു മാസമായിട്ടും മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചില്ല. എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് പരാതി നല്‍കിയപ്പോള്‍ പോലീസ് പറഞ്ഞത്. എന്നാലും നാളിതുവരെ ആയിട്ടും ഫോൺ തിരികെ ലഭിച്ചിട്ടില്ല.
ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചു വരെയായിരുന്നു സിറ്റിങ്. സംഭവസ്ഥലത്ത് ക്യാമറയില്ലായിരുന്നു. തന്‍റെ വലതുവശത്താണ് ഫോണ്‍ ഉണ്ടായിരുന്നത്. പക്ഷെ സിറ്റിങ്ങിനിടെ എപ്പോഴോ ഫോണ്‍ മോഷണം പോയി.- കെ.ജി.രവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കമ്മിഷന്‍ ചെയര്‍മാന്‍, മെബര്‍മാര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. നാല് മണിക്ക് ഒരു ഫോട്ടോ എടുത്തിരുന്നു. ആ സമയം ഫോണ്‍ തന്റെ അടുക്കല്‍ ഇരിക്കുന്നുണ്ട്. സിറ്റിങ് കഴിഞ്ഞപ്പോള്‍ ഫോണ്‍ അവിടെയില്ല. മറ്റൊരു ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബിഎസ്‌എന്‍എലില്‍ പരാതി നല്‍കിയപ്പോള്‍ അവര്‍ മറ്റൊരു സിം തന്നു. എന്നാൽ ഫോണിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല എന്നാണ് രവി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group