സംസ്ഥാനത്ത് കോവിഡ് ബാധയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല: രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനവും വിദേശത്തു നിന്നുള്ളവർ;  വരുന്ന ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല: രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനവും വിദേശത്തു നിന്നുള്ളവർ;  വരുന്ന ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗൾഫിൽനിന്നുള്ള ആളുകളുടെ വരവ് കൂടിയതിനാലാണ്.

കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനവും വിദേശത്തുനിന്നുള്ളവരാണെന്നും മന്ത്രി പറയുന്നു. വരുന്ന ഒരാഴ്ച നിർണായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തു നിന്ന് എത്തുന്നവർ ക്വാറൻറീൻ പാലിക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുതര രോഗങ്ങൾക്ക് സംസ്ഥാനത്തിന് പുറത്ത് ചികിത്സക്ക് പോകാം. ചികിത്സ രേഖകൾ നൽകി പൊലീസിന്റെ അനുമതി വാങ്ങിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.