കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിനൊപ്പം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് തിരുനക്കരയിലെ ബ്ലേഡ് തലവൻ; പൊലീസ് പിടിയിൽ നിന്നും രക്ഷപെടാൻ ഇയാൾ വിലാസം മാറ്റിപ്പറഞ്ഞു; പിന്നാലെ തപ്പിയെത്തിയ പൊലീസ് കേസെടുത്തു

കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിനൊപ്പം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് തിരുനക്കരയിലെ ബ്ലേഡ് തലവൻ; പൊലീസ് പിടിയിൽ നിന്നും രക്ഷപെടാൻ ഇയാൾ വിലാസം മാറ്റിപ്പറഞ്ഞു; പിന്നാലെ തപ്പിയെത്തിയ പൊലീസ് കേസെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവ് റോഡിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷിനൊപ്പമുണ്ടായിരുന്നത് തിരുനക്കരയിലെ ബ്ലേഡ് മാഫിയ തലവൻ എന്നു കണ്ടെത്തൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇദ്ദേഹം തന്റെ വിലാസം മാറ്റിപ്പറയുകയായിരുന്നു. എന്നാൽ, പേരും വിലാസവും മാറ്റിപ്പറഞ്ഞ ഇദ്ദേഹം തന്റെ ഫോൺ നമ്പർ തന്നെയാണ് നൽകിയത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇയാളെ പൊലീസ് കണ്ടെത്തിയതും കേസ് രജിസ്റ്റർ ചെയ്തതും.

കഴിഞ്ഞ ദിവസം ഈരയിൽക്കടവിലായിരുന്നു കേസിനാസപ്ദമായ സംഭവം. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷും ഇദ്ദേഹത്തിന്റെ സുഹൃത്തായ തിരുനക്കരയിലെ ബ്ലേഡ് മാഫിയ തലവനും ഒന്നിച്ചാണ് ഈരയിൽക്കടവിൽ നിന്നിരുന്നത്. ഈ സമയം ഇതുവഴി പൊലീസ് പെട്രോളിംങ് സംഘം എത്തുകയായിരുന്നു. ഇരുവരും മാസ്‌ക് ധരിച്ചിരുന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തപ്പോൽ നാട്ടകം സുരേഷ് പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ തട്ടിക്കയറുകയായിരുന്നു. ഇത്തരത്തിൽ തട്ടിക്കയറിയ സുരേഷ് പൊലീസുകാരോടു പേരും വിലാസവും പറയാൻ തയ്യാറായതുമില്ല. ഇതിനിടെയാണ് ഒപ്പമുണ്ടായിരുന്നയാൾ തന്റെ വിലാസം തെറ്റിച്ച് പറഞ്ഞത്. വിലാസം തെറ്റിച്ചു പറഞ്ഞെങ്കിലും ഇയാൾ സ്വന്തം ഫോൺ നമ്പർ തന്നെയാണ് നൽകിയത്.

ഇതേ തുടർന്നു പൊലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്നു, യഥാർത്ഥവിലാസത്തിൽ കേസെടുക്കുകയും ചെയ്തു. ഇതിനിടെ പൊലീസിനു തെറ്റായ വിലാസം നൽകി ആൾമാറാട്ടം നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൾ മാറാട്ടം നടത്തിയതിനും കേസെടുത്തേയ്ക്കും.