മുതിര്‍ന്ന സിപിഎം നേതാവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവുമായ കെ.പി.സി. കുറുപ്പ് അന്തരിച്ചു
പന്തളം: പത്തനംതിട്ടയില്‍ മുതിർന്ന സിപിഎം നേതാവ് കെ പി ചന്ദ്രശേഖരക്കുറുപ്പ്. (കെ.പി.സി. കുറുപ്പ്) ( 81) അന്തരിച്ചു.
മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പന്തളം പഞ്ചായത്ത് അംഗവുമായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ചെങ്ങന്നൂർ കല്ലിശേരിയിലുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8.15-നായിരുന്നു അന്ത്യം.
1970 -കളിലെ പന്തളം സമരങ്ങളില്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാണ് സജീവ ഇടതുപക്ഷ രാഷ്ടീയത്തിലെത്തിയത്. സി.പി.എം. അടൂർ താലുക്ക് കമ്മറ്റി പ്രവർത്തിച്ചിരുന്ന കാലയളവില്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു. നേതാവ്, പന്തളം സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: രമാദേവി (റിട്ട അധ്യാപിക)
Third Eye News Live
0