നാടുകാണാൻ മലമുഴക്കിയും കോഴിവേഴാമ്പലും നഗരത്തിലെത്തി

നാടുകാണാൻ മലമുഴക്കിയും കോഴിവേഴാമ്പലും നഗരത്തിലെത്തി

 

സ്വന്തം ലേഖിക

നിലമ്പൂർ : മഴക്കാടുകളിൽമാത്രം കാണുന്ന മലമുഴക്കി വേഴാമ്പലും കോഴിവേഴാമ്പലും നിലമ്പൂർ നഗരത്തിൽ. വംശനാശഭീഷണി നേരിടുന്ന മലമുഴക്കി നിലമ്പൂർ റെസ്റ്റ് ഹൗസിനുപിറകിലെ കൂറ്റൻമരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. മലമുഴക്കിയോടൊപ്പം സഹ്യപർവതനിരകളിൽ കണ്ടുവരുന്ന കോഴിവേഴാമ്പലും ഒരാഴ്ചയായി റെസ്റ്റ് ഹൗസ് പരിസരത്തുണ്ട്.

ആറ് കോഴിവേഴാമ്പലും ഒരു മലമുഴക്കിയുമാണ് ഇത്തവണ വിരുന്നെത്തിയത്. മഴയെ തുടർന്നാണ് ഇവയുടെ വരവ്. കഴിഞ്ഞ വർഷം നിലമ്പൂർ വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ ഇവയെ കണ്ടെത്തിയിരുന്നു. പ്രളയശേഷം ഇവ വീണ്ടും നിലമ്പൂർ വനമേഖലയിലേക്ക് തിരിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുപ്പും മഞ്ഞയും നിറമുള്ള കൊക്കും പിങ്ക് നിറമുള്ള തൂവലും തലയിൽ ‘തൊപ്പി’യുമുള്ള മലമുഴക്കിയെ കാണാൻ ഏറെ ഭംഗിയാണ്. മലമുഴക്കി നിലമ്പൂർ നഗരത്തിൽ എത്തിയത് ഏങ്ങനെയെന്ന് വ്യക്തമല്ല.

പരുക്കൻ ശബ്ദംമുഴക്കുന്ന കോഴിവേഴാമ്പലിനെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും കാണാനാകും. ഒരു പരുന്തിനോളം വലിപ്പമുള്ള പുറം തവിട്ടുകലർന്ന ചാരനിറമാണ്. തൊണ്ടയിലും നെഞ്ചിലും അൽപ്പം വെള്ളനിറമാണ്. ചിറകുകളുടെ കീഴ്പ്പകുതിയും വാലും കറുപ്പുനിറമാണ്. കോഴിയുടെ ശബ്ദത്തോട് സാമ്യമുള്ള ഇവയുടെ ചിലയ്ക്കൽ പെട്ടെന്ന് തിരിച്ചറിയാനാകും.