Spread the love

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം.

video
play-sharp-fill

പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.