
കണ്ണൂർ ജില്ലയിൽ ധർമ്മടത്ത് മൂന്നാം റൗണ്ട് എണ്ണിത്തീരുമ്പോഴും മുഖ്യമന്ത്രി പിണറായി പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥിയായ വിപി അബ്ദുൾ റഷീദ് 2077 വോട്ടിന് മുന്നിൽ തുടരുകയാണ്. ധർമ്മടം മണ്ഡലത്തിലെ ഇടത് ശക്തി കേന്ദ്രങ്ങളായ ചെമ്പിലോട്, അഞ്ചരക്കണ്ടി എന്നീ പഞ്ചായത്തുകളിൽ പോലും പിണറായി വിജയൻറെ വോട്ടുശതമാനം കുത്തനെ ഇടിഞ്ഞു.
എൽഡിഎഫിന്റെ ശക്തി കേന്ദ്രമാണ് കണ്ണൂർ ജില്ല. പക്ഷെ പത്ത് വർഷത്തെ ഇടത് ഭരണം പൂർത്തിയാകുമ്പോൾ ആ ഇടത് കോട്ടയും തകർത്ത് യുഡിഎഫ് മുന്നേറ്റം കാഴ്ച വെക്കുകയാണ്.






