Spread the love

മ​ണ്ണി​ലും​ ​വി​ണ്ണി​ലും​ ​മ​ന​സ്സി​ലും​ ​ഭ​ക്തി​യു​ടെ​ ​നൈ​ർ​മ​ല്യം​ ​പ​ക​രു​ന്ന​ ​മ​ണ്ഡ​ല​കാ​ല​ത്തി​ന്റെ​ ​നാ​ളു​ക​ളാ​യി.
അയ്യപ്പ സന്നിധി അണയുന്ന തീർഥാടകരെ കാത്ത് വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുങ്ങിയിരിക്കുന്നത്.

video
play-sharp-fill

വൃശ്ചികപ്പുലരിയിൽ തുടങ്ങി 65 ദിവസം നീളുന്ന മണ്ഡല മകരവിളക്കു തീർഥാടനം, ദക്ഷിണേന്ത്യ അയ്യപ്പസന്നിധിയിൽ ഒരുമിക്കുന്ന കാലം കൂടിയാണ്. എല്ലാ വഴികളും ശരണമന്ത്ര മുഖരിതമാകുമ്പോൾ മനസ്സു കൊണ്ടെങ്കിലും എല്ലാവരും തീർഥാടനം നടത്തുന്നു.

നവംബർ 16ന്, വൃശ്ചികപ്പുലരിയുടെ തലേന്ന് വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ശ്രീകോവിലിലെ ദീപം തെളിയിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് ആരംഭം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. ചടങ്ങുകൾ അനുസരിച്ച് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക.

നവംബർ 17ന് വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. മണ്ഡലപൂജ ഡിസംബർ 27നാണ്. തങ്കഅങ്കി ചാർത്തി ദീപാരാധന ഡിസംബർ 26ന് വൈകിട്ട് 6.30ന്. മണ്ഡലപൂജയ്ക്കു ശേഷം 27ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്കു തീർഥാടനത്തിനായി ഡിസംബർ 30നു വൈകിട്ട് 5ന് നട തുറക്കും.

ഭക്തലക്ഷങ്ങൾ ദർശനം കൊതിക്കുന്ന മകരവിളക്ക് ജനുവരി 14ന് ആണ്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനം പൂർത്തിയാകും.

വെർച്വൽ ക്യു

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ–സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്പോട്ബുക്കിങ് സൗകര്യം ഒരുക്കും. പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യു വഴിയും 20,000 പേർക്ക് സ്പോട് ബുക്കിങ് വഴിയും ദർശനം നൽകാനാണ് ഉദ്ദേശിക്കുന്നത്. https://sabarimalaonline.org എന്ന വെബ്സൈറ്റിലാണ് വെർച്വൽക്യു ബുക്കു ചെയ്യേണ്ടത്. ക്യുആർ കോഡ് സ്കാൻ ചെയ്താൽ സ്പോട്ബുക്കിങ് എടുത്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണു നൽകുന്നത്.

താമസസൗകര്യം
സന്നിധാനത്തിൽ തീർഥാടകർക്കു താമസിക്കുന്നതിനായി വിവിധ കെട്ടിടങ്ങളിലായി 540 മുറികൾ ഉണ്ട്. ശബരി ഗെസ്റ്റ് ഹൗസിൽ 56 മുറികളാണുള്ളത്. അതിനു പുറമേ 5 കോട്ടേജുകളും 12 വിരിഷെഡുകളും ഉണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു താമസിക്കാന്‌ 146 മുറികളാണ് വിട്ടുനൽകിയിട്ടുള്ളത്. ഇതിനു പുറമേ പൊലീസിനു താമസത്തിനു പ്രത്യേകം ബാരക് നിർമിച്ചിട്ടുണ്ട്.

താമസത്തിനുള്ള മുറികൾ കിട്ടാൻ
തീർഥാടകർക്കു സന്നിധാനത്തു താമസിക്കാനുള്ള മുറികളും വഴിപാടുകളും ഓൺലൈൻ വഴി ബുക്കുചെയ്യാം. www.onlinetdb.com. എന്ന വെബ്സൈറ്റ് വഴിയാണ് ഇവ ബുക്കു ചെയ്യേണ്ടത്. മുറികൾ അക്കമഡേഷൻ വിഭാഗത്തിലാണ്.

ഉദയാസ്തമനപൂജ, പടിപൂജ, സഹസ്രകലശം, കളഭാഭിഷേകം, ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപ്പൂജ, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകൾ ദർശനത്തിനുള്ള വെർച്വൽ ക്യൂവിനൊപ്പം ബുക്കുചെയ്യാം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിങ് വേണ്ട.