Spread the love

കോട്ടയം: കാപ്പിയില്ലാതെ ഒരു ദിവസം തുടങ്ങാനാവാത്തവരാണോ നിങ്ങള്‍? അങ്ങനെ ആണെങ്കില്‍ നിങ്ങളുടെ പ്രഭാതകാപ്പി ഇനി ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യാന്‍ ഒരുതരത്തിലുള്ള മാറ്റം കൊണ്ടുവരാം.

video
play-sharp-fill

അതായത്, കാപ്പിയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുക, കാപ്പിയിലുണ്ടാകുന്ന ഉണര്‍വിനൊപ്പം മഞ്ഞളിന്റെ ഔഷധഗുണങ്ങളും കൂടി ലഭിക്കുമ്ബോള്‍, ഇത് ശരീരത്തിന് ശക്തി നല്‍കുന്ന ഒരു പ്രകൃതിദത്ത ആരോഗ്യപാനിയാകുന്നു.

മഞ്ഞള്‍ കാപ്പി തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനങ്ങള്‍:

കാപ്പി – 1 കപ്പ്

മഞ്ഞള്പൊടി – ½ ടീസ്പൂണ്‍

കുരുമുളക് – ഒരു നുള്ള്

കറുവാപ്പട്ടപ്പൊടി – ½ ടീസ്പൂണ്‍

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

പാല്‍ – ആവശ്യമെങ്കില്‍

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ മഞ്ഞൾപൊടി, കുരുമുളക്, കറുവാപ്പട്ടപ്പൊടി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചൂട് കാപ്പിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നെ വെളിച്ചെണ്ണ ചേര്‍ത്ത് അടിച്ച്‌ മയപ്പെടുത്തുക. ആഗ്രഹമുള്ളവര്‍ പാലും ചേര്‍ത്ത് ചൂടോടെ കുടിക്കാം.

മഞ്ഞള്‍ ചേര്‍ത്ത കാപ്പി പ്രഭാതത്തില്‍ കുടിക്കുന്നത് ഉണര്‍വ് നല്‍കുന്നതുപോലെ തന്നെ ഹൃദയാരോഗ്യം, ചര്‍മ്മസംരക്ഷണം, പ്രതിരോധശേഷി, ഭാരനിയന്ത്രണം എന്നിവയ്ക്കും ഗുണം ചെയ്യുന്നു. ഒരിക്കല്‍ പരീക്ഷിച്ച്‌ നോക്കൂ, നിങ്ങളുടെ കാപ്പി ഇനി ഒരു ആരോഗ്യപാനിയാകും.