
പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ വിജയക്കുതിപ്പിലേക്ക് മുന്നേറുകയാണ്. ഇതിനോടകം ചാണ്ടി ഉമ്മന്റെ ലീഡ് നില 20000 കടന്നു. വലിയ രീതിയിലുള്ള മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ കാഴ്ച വെക്കുന്നത്.
അതേസമയം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് കോട്ടകളെല്ലാം തകരുകയാണ്. നിലവിൽ 100 സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. തകർന്നടിഞ്ഞു താഴേക്ക് പോകുകയാണ് എൽഡിഎഫ്. ഇടതിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് മികച്ച മുന്നേറ്റമാണ് തുടരുന്നത്.






