കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കോഴിക്കോട്: വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദി(47 ) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭൂമിവാതുക്കൽ എംഎൽപി സ്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കൽ ടൗണിൽ തട്ട് കട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും.
Third Eye News Live
0