play-sharp-fill
കോഴിക്കോട് കുന്ദമംഗലത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 372 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിൽ

കോഴിക്കോട് കുന്ദമംഗലത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 372 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 372 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കുന്ദമംഗലത്ത് രണ്ടു യുവാക്കള്‍ അറസ്റ്റിൽ. കൊടിയത്തൂര്‍ സ്വദേശി നസ്ലിന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ പി സഹദ് എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ എംഡിഎംഎയുമായി വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന. കുന്ദമംഗലം തോട്ടുംപുറം ഭാഗത്തു വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇവര്‍ മൂന്നുദിവസം മുമ്പാണ് ബംഗലൂരുവിലേക്ക് പോയത്. ഇവര്‍ ലഹരിമരുന്നുമായി തിരിച്ചു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കുന്ദമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്.