ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി കുടുംബം
കോഴിക്കോട്: കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയിൽ സ്ഥാപിച്ച ലൈറ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച അബിൻ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയിൽ കേബിൾ വലിച്ച് ലൈറ്റ് ഘടിപ്പിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
ഇതിനു മുൻപും ഇവിടെ നിന്ന് രണ്ടുപേർക്ക് ഷോക്കേറ്റിട്ടും സുരക്ഷാ മുൻ കരുതൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ് പി ക്ക് പരാതി നൽകിയതായും അബിന്റെ അച്ഛൻ ബിനു പറഞ്ഞു.
സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് അബിൻ ബിനു ഷോക്കേറ്റ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുതി കേബിള്‍ വലിച്ചതാണ് അപകടത്തിനിടയാക്കിയത്. രാത്രി പത്തുമണിയോടെയാണ് അബിൻ ബിനുവും സുഹൃത്തുക്കളും കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാന്‍റീന് സമീപത്തുണ്ടായിരുന്ന ഇരുമ്പ് വേലിയിൽ നിന്നാണ് അബിന്‍ ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.