30 കഴിഞ്ഞ സ്ത്രീകള്‍ക്ക് വേണ്ട 6 പ്രധാനപ്പെട്ട വിറ്റാമിനുകള്‍
എല്ലാ പ്രായത്തിലും നമ്മുടെ ആരോഗ്യം നോക്കണം. പലപ്പോഴും പല സ്ത്രീകളും പ്രായം കൂടുന്തോറും ആരോഗ്യ ചർമ്മ കാര്യങ്ങളില്‍ അത്ര ശ്രദ്ധ കൊടുക്കാറില്ല.
ഇത് സ്ത്രീകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. 30 വയസ്സിന് ശേഷമുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ 5 വിറ്റാമിനുകള്‍ മനസ്സിലാക്കാം. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം, മുപ്പതിലും മുന്നേറാം…
ഇരുമ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ രൂപീകരിക്കുന്നതില്‍ ഇരുമ്ബ് ഒരു നിർണായക പങ്കുവഹിക്കുന്നു. അപ്പോള്‍ നമ്മുടെ ശരീരത്തിലുള്ള ഇരുമ്ബിൻ്റെ കുറവ് അനീമിയയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആഗോളതലത്തില്‍ ഏകദേശം 30% ഗർഭിണികളല്ലാത്ത സ്ത്രീകളെ വിളർച്ച ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ദിവസവും 18 മില്ലിഗ്രാം ഇരുമ്ബ് കഴിക്കണമെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എൻഐഎച്ച്) വ്യക്തമാക്കുന്നു.
വിറ്റാമിൻ ഡി
എല്ലുകളുടെ ബലം നിലനിർത്തുന്നതിന് ഏറ്റവും ആവിശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന് ഡി. കാല്‍സ്യം ആഗിരണത്തെ സഹായിച്ച് വിറ്റാമിൻ ഡി നമ്മുടെ എല്ലുകളെ ബലമുള്ളതാക്കുന്നു. പ്രായം കൂടുന്തോറും അസ്ഥികളുടെ സാന്ദ്രത സ്വാഭാവികമായും കുറയുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ വിറ്റാമിൻ ഡിയുടെ കുറവ് സാധാരണമാണെന്ന് വിദഗ്ധർ പറയുന്നു. അതോടൊപ്പം ശരീരത്തിലെ മതിയായ വിറ്റാമിൻ ഡി അളവ് ആർത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍ ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി.
ഫോളേറ്റ്
വിറ്റാമിൻ ബി9 എന്നും അറിയപ്പെടുന്ന ഫോളേറ്റ്, നമ്മുടെ ഡിഎൻഎ സമന്വയത്തിനും കോശവളർച്ചയ്ക്കും തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിനും വളരെ അത്യന്താപേക്ഷിതമാണ്. 30 വയസ്സിനു ശേഷവും ഫോളേറ്റ് നിർണായക പങ്കുവഹിക്കുന്നു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ പ്രതിദിനം 400 mcg ഫോളേറ്റ് കഴിക്കേണ്ടതുണ്ട്.
ശരീരത്തിലെ നാഡികളുടെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, ഡിഎൻഎ സിന്തസിസ് എന്നിവ നിലനിർത്തുന്നതിന് വിറ്റാമിൻ ബി 12 വളരെ പ്രധാനമാണ്. പ്രായമാകുമ്ബോള്‍, വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാനുള്ള നമ്മുടെ കഴിവ് സ്വാഭാവികമായും കുറയുന്നു. ഇത് ക്ഷീണം, മെമ്മറി പ്രശ്നങ്ങള്‍, വിളർച്ച എന്നിവയ്ക്ക് കാരണമാകും.
ആൻ്റിഓക്‌സിഡൻ്റുകള്‍
ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ വിറ്റാമിനുകള്‍ സി, ഇ എന്നിവയുള്‍പ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മുടെ വാർദ്ധക്യവും വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിറ്റാമിൻ ഇ
പ്രതിരോധശേഷി, ചർമ്മം, കണ്ണ് എന്നിവയുടെ ആരോഗ്യം അതുവഴി നമ്മുടെ സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ആൻ്റിഓക്‌സിഡൻ്റാണ്. പ്രത്യുല്‍പാദന ആരോഗ്യം, ഹൃദയാരോഗ്യം, ഹോർമോണ്‍ ബാലൻസ് എന്നിവയ്ക്കും വിറ്റാമിൻ ഇ അത്യാവശ്യമാണ്.
മനസ്സിലാക്കുക ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ..