കോഴിക്കോട് പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞ് അപകടം; അപകടത്തിനിടയാക്കിയത്  മന്ത്രിയുടെ സ്വന്തം നാട്ടിലെ കൈവരിയില്ലാത്ത പാലം

കോഴിക്കോട് പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞ് അപകടം; അപകടത്തിനിടയാക്കിയത് മന്ത്രിയുടെ സ്വന്തം നാട്ടിലെ കൈവരിയില്ലാത്ത പാലം

സ്വന്തം ലേഖിക

കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ തകര്‍ന്ന കൈവരിയിലൂടെ താഴേക്ക് മറിഞ്ഞു.

താമരശ്ശേരി സ്വദേശിയായ യാത്രക്കാരന്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.50ഓടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഈ പാലം പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതി കുറഞ്ഞ പാലത്തില്‍ നിന്ന് പല തവണ വാഹനങ്ങള്‍ താഴേക്ക് പതിച്ചിട്ടുണ്ട്.

കുറച്ച്‌ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ പാലത്തിന്റെ കൈവരി തകര്‍ന്നിരുന്നു. തിരക്കക്കേറിയ കൊല്ലഗല്‍ – കോഴിക്കോട് ദേശീയപാതയിലാണ് ഈ ഇടുങ്ങിയ പാലമെങ്കിലും ഇത് പുനര്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വീതി കുറഞ്ഞ പാലത്തിന്റെ മുകളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.

നിരവധി അപകടങ്ങളില്‍ കൈവേലി തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിശേധിച്ച്‌ കോഴിക്കോട് വയനാട് ദേശീയ പാത വിവധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉപരോധിച്ച്‌ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.