ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ; വയോധികൻ്റെ മരണത്തില്‍ ദുരൂഹത
സ്വന്തം ലേഖിക
ആലപ്പുഴ: ഭർത്താവിൻ്റെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് എൺപതു വയസുകാരി ഭാര്യ.
മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്.
കട്ടിലില്‍ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ബുധനാഴ്ച വിരലടയാള-ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും.
ഇതിനുശേഷം മാത്രമേ മൃതദേഹ പരിശോധന നടത്തുകയുളളൂ. മുറി പോലീസ് സീല്‍ ചെയ്തു.
Third Eye News Live
0