‘ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകള്‍ കാണിക്കുകയാണ്; അത്രയ്ക്കും വൃത്തികേടാണ്’; കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി പ്രവര്‍ത്തകര്‍

‘ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകള്‍ കാണിക്കുകയാണ്; അത്രയ്ക്കും വൃത്തികേടാണ്’; കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി പ്രവര്‍ത്തകര്‍

കോഴിക്കോട്: കോന്നാട് ബീച്ചില്‍ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി, മഹിള മോർച്ച പ്രവർത്തകർ.

ബീച്ചിലെത്തുന്ന ആണ്‍പിള്ളേരുടെയും പെണ്‍പിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകള്‍ കാണിക്കുകയാണ്. ഇത് പുരുഷന്മാർ ചോദ്യം ചെയ്താല്‍ അവർക്കെതിരെ കേസെടുക്കുകയാണ്.

അതുകൊണ്ടാണ് തങ്ങള്‍ സ്ത്രീകള്‍ ഇറങ്ങി പ്രതിഷേധിച്ചതെന്ന് അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം നടന്നപ്പോള്‍ പ്രതികരിച്ച ആണുങ്ങള്‍ക്ക് 3000 രൂപയാണ് പൊലീസ് പിഴയിട്ടത്. പിന്നെ എങ്ങനെ ഞങ്ങളുടെ ആണുങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാൻ പറ്റും. കഞ്ചാവും, എംഡിഎംഎ, ബ്രൗണ്‍ ഷുഗർ എന്നിവയുമായാണ് ഇവർ ഇവിടെ എത്തുന്നത്. ഇതൊക്കെ ഇല്ലാതെ അവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ. അത്രയും വൃത്തികേടാണ് കുട്ടികള്‍ ഇവിടെ വന്ന് കാണിക്കുന്നത്’.

‘ഇതൊക്കെ കണ്ടാല്‍ നമുക്ക് തന്നെ സങ്കടം വരും, അയ്യോ നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുന്നത്. ഞങ്ങള്‍ ഈ തീരദേശത്തുള്ളവർ ഒന്ന് രണ്ട് സെന്റില്‍ താമസിക്കുന്നവരാണ്. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച്‌ കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികള്‍ ഈ രീതിയിലുള്ള പെരുമാറ്റം നടത്തുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതികരിച്ചത്’.

‘കുട്ടികള്‍ വന്നോട്ടെ, അവർ വന്നിരുന്നോട്ടേ, പക്ഷേ, വൃത്തികേട് എന്തിനാണ് ഇവിടെ കാണിക്കുന്നത്. ഞങ്ങളുടെ മക്കള്‍ ഇതൊക്കെ കണ്ടാണ് വളരുന്നത്. ഞങ്ങള്‍ പ്രതികരിക്കാൻ വൈകിപ്പോയി. പൊള്ളുന്ന വെയിലത്താണ് ഞങ്ങള്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാട്ടിലൊക്കെ വന്നിരുന്ന് കഞ്ചാവും മറ്റ് സാധനങ്ങളൊക്കെ വലിക്കുകയാണ്. ആ കുറ്റിക്കാട് ഞങ്ങള്‍ വെട്ടി നിരപ്പാക്കി. മീഡിയക്കാർ വിളിക്കുമ്ബോള്‍ സരോവരത്തുള്ള പോലെയാണോ ചേച്ചീ എന്നാണ് ചോദിക്കാറുള്ളത്. അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കണ്ടപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്, ഇതാണ് സരോവരം എന്നത്’- മഹിള മോർച്ച പ്രവർത്തകർ പറഞ്ഞു.