പത്തനംതിട്ടയിലെ പോക്‌സോ കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍; 18 പേരില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

പത്തനംതിട്ടയിലെ പോക്‌സോ കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍; 18 പേരില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട് സ്വദേശി ആണിയാള്‍.

നിരവധി പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. പ്രതികളായ 18 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളില്‍ പോകാൻ പെണ്‍കുട്ടി വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായികരുന്നു. സ്കൂള്‍ അധികൃതർ ഇടപെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്കൂള്‍ അധികൃതർ ഉടൻ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.

ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തൻ്റെ ഫോണ്‍ നമ്പർ കൈമാറുകയും ചെയ്തതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താൻ പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി മൊഴി നല്‍കി.

തൻ്റെ നഗ്ന ചിത്രങ്ങള്‍ പ്രതികള്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി പൊലീസില്‍ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.