കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി: ചാടിപ്പോയ യുവാവ് മണർകാട്ടെ ഷാപ്പിൽ കയറി കള്ളും കുടിച്ചു; പണമില്ലാതെ വന്നതോടെ ഓട്ടോ ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് വീണ്ടും ക്വാറന്റയിനിൽ

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി: ചാടിപ്പോയ യുവാവ് മണർകാട്ടെ ഷാപ്പിൽ കയറി കള്ളും കുടിച്ചു; പണമില്ലാതെ വന്നതോടെ ഓട്ടോ ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് വീണ്ടും ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ

കോട്ടയം: വിദേശത്തു നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവ് ക്വാറന്റയിൻ ലംഘിച്ച് പുറത്തു ചാടി. അതിരുമ്പുഴയിൽ നിന്നും കറങ്ങി, മണർകാട്ടെ ഷാപ്പിലെത്തി. മണർകാട്ട് ഷാപ്പിലെത്തി നന്നായി മദ്യപിച്ചു ഭക്ഷണവും കഴിച്ചതോടെ യുവാവിന്റെ പോക്കറ്റിലെ പണവും തീർന്നു. പണമില്ലാതെ വന്നതോടെ പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറിയതോടെ ഓട്ടോ ഡ്രൈവർ ക്വാറന്റയിൻ ലംഘിച്ചയാളെ പൊലീസ് സ്റ്റേഷനിലും എത്തിച്ചു.

തിങ്കളാഴ്ച രാവിലെ അതിരമ്പുഴയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവാണ് അധികൃതർ അറിയാതെ ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും മുങ്ങിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾ അതിരമ്പുഴയിലെ പള്ളിയുടെ ക്വാറന്റയിൻ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്നും പുറത്തു ചാടിയ യുവാവ് നേരെ പോയത് മണർകാട് ഭാഗത്തേയ്ക്കായിരുന്നു. ഇവിടെ ഷാപ്പിൽ കയറി ഭക്ഷണം കഴിക്കുകയും, നന്നായി മദ്യപിക്കുകയും ചെയ്തു. ഇവിടെ നിന്നും പുറത്തിറങ്ങി വീട്ടിൽ പോകാൻ നോക്കിയപ്പോഴാണ് കയ്യിൽ കാശില്ലെന്നു യുവാവ് തിരിച്ചറിഞ്ഞത്. ഇതു വഴി സർവീസ് നടത്തുകയായിരുന്ന ഓട്ടോഡ്രൈവറെ വിളിച്ചു വീട്ടിലേയ്ക്കു പോകണമെന്നു ഇയാൾ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ശേഷം പണം നൽകാമെന്നായിരുന്നു യുവാവിന്റെ വാദം.

മദ്യലഹരിയിലായിരുന്ന യുവാവ് എവിടെ നിന്നാണ് വരുന്നതെന്ന ഓട്ടോ ഡ്രൈവറുടെ ചോദ്യത്തോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. താൻ അതിരമ്പുഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നാണ് എത്തുന്നതെന്നു യുവാവ് പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവർ യുവാവിനെയുമായി നേരെ പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുകയായിരുന്നു. തുടർന്നു വിവരം പൊലീസുകാരോടു പറഞ്ഞു. ഇയാളെ പത്തു മിനിറ്റോളം പൊലീസ് സ്റ്റേഷനിൽ ഇരുത്തിയ ശേഷം, അതിരമ്പുഴയിൽ നിന്നും ആരോഗ്യ പ്രവർത്തകർ മണർകാട് എത്തി ആംബുലൻസിൽ യുവാവിനെ ക്വാറന്റയിൻ കേന്ദ്രത്തിലേയ്ക്കു തന്നെ മാറ്റി.